ADVERTISEMENT

തിരുനെല്ലി∙ കാറിൽ കടത്തുകയായിരുന്ന 148.05 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് താമരശ്ശേരി കിഴക്കോത്ത് ഹബീബ് റഹ്മാന്‍ (45), മലപ്പുറം ഏറനാട് പി.ദിപിന്‍ (36) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പൊലീസും നടത്തിയ പരിശോധനയിലാണ് കര്‍ണാടകയിൽ നിന്നും കാട്ടിക്കുളത്തേക്ക് വന്ന കാറില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. കാറും കസ്റ്റഡിയിലെടുത്തു.

എസ്ഐ മിനിമോളിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്ഐ ഗ്രേഡ് സജിമോന്‍ പി. സെബാസ്റ്റിയന്‍, എഎസ്ഐ മെര്‍വിന്‍ ഡിക്രൂസ്, എസ്‌സിപിഒമാരായ അനൂപ്, ജെയ്‌സണ്‍, ജില്‍ജിത്ത്, സുഷാദ്, ഡ്രൈവര്‍ സിപിഒ രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com