ADVERTISEMENT

താലൂക്ക് വികസന സമിതി; വൈത്തിരി ∙ താലൂക്ക് വികസന സമിതി യോഗം 6നു രാവിലെ 10.30 നു പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ ചേരും.

ഓവർസീയർ നിയമനം
പനമരം ∙ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ ഓവർസീയർ തസ്തികയിൽ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 11നു രാവിലെ 11ന്.

കേക്ക് നിർമാണപരിശീലനം
കൽപറ്റ ∙ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കേക്ക്- പലഹാര നിർമാണത്തിൽ സൗജന്യ പരിശീലനം നൽകും. 6238213215.

വർക്‌ഷോപ് ഇൻസ്ട്രക്ടർ
ദ്വാരക ∙ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ നിയമനത്തിനു കൂടിക്കാഴ്ച 8നു രാവിലെ 10.30ന്. 04935 295068.

വൈദ്യുതി മുടക്കം
പനമരം ∙ ഇന്ന് പകൽ 8.30–6: ചീങ്ങോട് കെഡബ്ല്യുഎ, നെല്ലിയമ്പം ആയുർവേദം, കാവടം ട്രാൻസ്‌ഫോമറുകളിൽ.

അധ്യാപക നിയമനം
കണിയാമ്പറ്റ ∙ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അസി. പ്രഫസർ ഇൻ ഫൈൻ ആർട്‌സ്, അസി. പ്രഫസർ ഇൻ പെർഫോമിങ് ആർട്‌സ്, അസി. പ്രഫസർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 9നു രാവിലെ 11ന്. 9846717461.
വാളവയൽ ∙ ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 8ന് 10.30ന് സ്കൂളിൽ നടക്കും.

അധ്യാപക പരിശീലനം
കൽപറ്റ ∙ കെൽട്രോൺ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്‌സിന് വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. 9072592412.

ട്രെയിനർ
മാനന്തവാടി ∙ അസാപ് കമ്യുണിറ്റി സ്‌കിൽ പാർക്കിൽ ജൂനിയർ സോഫ്റ്റ് വെയർ ഡവലപ്പർ കോഴ്സിൽ ട്രെയിനർ ഒഴിവ്. ബിടെക് കംപ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർ നാളേക്ക് അകം ബന്ധപ്പെടണം. 7306159442.

വിദ്യാഭ്യാസ അവാർഡ്
കൽപറ്റ ∙ വ്യാപാരി വ്യവസായി സഹകരണ സംഘം അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് നൽകും. ഫോട്ടോ സഹിതം 12ന് അകം സെക്രട്ടറിക്കു നൽകണം. 04936 205994.

ചെസ് മത്സരം 7ന്
മീനങ്ങാടി ∙ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ഓപ്പൺ സിലക്‌ഷൻ ചെസ് ചാംപ്യൻഷിപ് 7 ന് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലക്കാരായ ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. 6 ന് വൈകിട്ട് 6 ന് മുൻപ് 150 രൂപ ഫീസ് അടച്ച് ഓൺലൈനായി റജിസ്റ്റർ ചെയ്യണം. 9744056901.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com