ADVERTISEMENT

വെള്ളമുണ്ട ∙ തെരുവുനായ്ക്കൾ ഫാമിലെ കോഴികളെ കടിച്ചു കൊന്നു. ചെറുകര ആർവാൾ ഐക്കരോട്ട്പറമ്പിൽ മിനി ജോസഫിന്റെ ഫാമിലെ 500 കോഴികളെ ആണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. ഇന്നലെ രാവിലെ ഫാമിന്റെ നെറ്റ് വേലി തകർത്താണു കോഴികളെ പിടികൂടിയത്. ഫാമിന്റെ അകത്ത് പ്രവേശിച്ച നായ്ക്കൾ കണ്ണിൽ കണ്ട കോഴികളെ മുഴുവൻ ആക്രമിക്കുകയായിരുന്നു. 2000 കോഴികൾ ഉള്ള ഫാമിൽ ചത്ത കോഴികൾക്കു പുറമേ മറ്റുള്ളവയ്ക്കും കടിയേറ്റിട്ടുണ്ട്.

അതോടെ മുഴുവൻ കോഴികളെയും നശിപ്പിക്കേണ്ടി വന്നു. കുടുംബശ്രീ ഗ്രൂപ്പിൽ നിന്ന് വായ്പയെടുത്താണ് മിനി ഫാം നടത്തുന്നത്. 36 ദിവസം പ്രായം എത്തിയവയാണ് ഫാമിലെ കോഴികൾ. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഇവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com