ADVERTISEMENT

അമ്പലവയൽ ∙ വെള്ളവും വൈദ്യുതിയുമില്ലാതെ അമ്പലവയലിലെ പെ‍ാലീസ് ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. അമ്പലവയൽ പെ‍ാലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി നിർമിച്ച ഇരുനിലക്കെട്ടിടമാണ് ഉപയോഗിക്കാതെ കിടന്നു നശിക്കുന്നത്. കെട്ടിടത്തിൽ വെള്ളമില്ലാതാകുകയും വൈദ്യുതി തകരാറിലാകുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥർ താമസം അവസാനിപ്പിച്ചത്. ഇതോടെ വർഷങ്ങളായി കെട്ടിടം വെറുതേ കിടക്കുകയാണ്. ജനൽ ചില്ലുകളും വാതിലുകളും തകർന്നു. കെട്ടിടത്തിന് അരികിലെല്ലാം കാടുകയറി. സമീപത്തെ മുളങ്കൂട്ടം കെട്ടിടത്തിലേക്ക് ചാഞ്ഞാണ് നിൽക്കുന്നത്. മുറ്റമെല്ലാം കാടുവളർന്നു.

മുൻപ് സ്റ്റേഷനിലെ പെ‍ാലീസ് ഉദ്യോഗസ്ഥർ ഇൗ കെട്ടിടത്തിൽ താമസിച്ചിരുന്നു. 2 ക്വാർട്ടേഴ്സുകളാണ് കെട്ടിടത്തിലുള്ളത്. മറ്റു പ്രശ്നങ്ങളെന്നുമില്ലാത്ത കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി വൈദ്യുതിക്കും വെള്ളത്തിനും സൗകര്യമെ‍ാരുക്കിയാൽ ക്വാർട്ടേഴ്സായി ഉപയോഗിക്കാൻ കഴിയും. നിലവിൽ പെ‍ാലീസുകാർ സ്റ്റേഷന് സമീപത്തായുള്ള 2 കെട്ടിടങ്ങളിലെ ക്വാർട്ടേഴ്സുകളിലാണ് താമസിക്കുന്നത്. സമീപത്ത് തന്നെയുള്ള ആദ്യ പെ‍ാലീസ് ക്വാർട്ടേഴ്സ് കെട്ടിടവും പഴക്കം കാരണം ഇപ്പോൾ ഉപയോഗത്തിലില്ല. ഇൗ കെട്ടിടങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത വിധം തകരാറിലായതോടെയാണ് സമീപത്ത് തന്നെ വർഷങ്ങൾക്ക് മുൻപ് 2 കെട്ടിടങ്ങളിലായി ക്വാർട്ടേഴ്സുകൾ പണിതത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com