ADVERTISEMENT

അധ്യാപക നിയമനം
നെല്ലാറച്ചാൽ ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി കണക്ക് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 8ന് ഉച്ചയ്ക്ക് 2ന്.

പടിഞ്ഞാറത്തറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി ഗണിതം, ഹിന്ദി, മ്യൂസിക്, തയ്യൽ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.

ബത്തേരി∙ കല്ലുമുക്ക് ഗവ. എൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 8ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.

ആശാ വർക്കർ
മേപ്പാടി ∙ പഞ്ചായത്തിലെ 15, 20, 21, 22 വാർഡുകളിൽ ആശാ പ്രവർത്തകരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 11നു രാവിലെ 10.30ന്. അതത് വാർഡ് പരിധിയിലെ പത്താം ക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായവർക്ക് അപേക്ഷിക്കാം. 04936 282854.

സീറ്റൊഴിവ്
ബത്തേരി∙ സെന്റ് മേരീസ് കോളജിൽ ബിരുദ വിഭാഗത്തിൽ 2024– 25 അധ്യയന വർഷത്തിൽ അഞ്ചാം സെമസ്റ്ററിൽ സീറ്റൊഴിവുണ്ട്. 04936–220246.

സ്‌പോട്ട് അഡ്മിഷൻ
മേപ്പാടി ∙ ഗവ. പോളി ടെക്‌നിക്കിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് 8നു രാവിലെ 10നു സ്‌പോട്ട് അഡ്മിഷൻ നടത്തും. 04936 282095

വനിത ഐടിഐ പ്രവേശനം
നെന്മേനി ∙ ഗവ. വനിത ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡുകളിലേക്ക് പ്രവേശനം. ഇന്നു കൂടി ഓൺലൈനായി അപേക്ഷിക്കാം. https://det.kerala.gov.in ലും https://admissions.kerala.gov.in പോർട്ടലിലും അപേക്ഷ നൽകാം. 04936 266700.

തൊഴിലധിഷ്ഠിത കോഴ്സുകൾ
മീനങ്ങാടി ∙ ഗവ. പോളി ടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 8281362097.

ധനസഹായത്തിന് അപേക്ഷിക്കാം
കൽപറ്റ ∙ മുസ്‌ ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീകൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. മറ്റു സർക്കാർ പദ്ധതികളിൽ നിന്നു ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണികൾക്കോ 10 വർഷ കാലയളവിൽ ധനസഹായം ലഭിച്ചിട്ടില്ലെന്ന തദ്ദേശ സ്ഥാപന സെക്രട്ടറിയിൽ നിന്നോ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറിൽ നിന്നോ ലഭിക്കുന്ന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. 31 വരെ അപേക്ഷകൾ സ്വീകരിക്കും. 04936 202251

താലൂക്ക് വികസന സമിതി
മാനന്തവാടി ∙ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30 നു താലൂക്ക് ഓഫിസിൽ ചേരും.

കുടിശിക ഒടുക്കാം
കൽപറ്റ ∙ കേരള ഓട്ടമൊബീൽ വർക്‌ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായവർക്കു സെപ്റ്റംബർ 30 വരെ കുടിശിക ഒടുക്കാം.

വൈദ്യുതി മുടക്കം
കമ്പളക്കാട് ∙ ഇന്ന് പകൽ 9–5: കണിയാമ്പറ്റ ടൗൺ, കണിയാമ്പറ്റ സ്‌കൂൾ, അമ്പലച്ചാൽ, ചിത്രമൂല.

പനമരം ∙ പകൽ 8.30–6: നെല്ലിയമ്പം ആയുർവേദം, കാവടം, കാവടം ക്ഷേത്രം ട്രാൻസ്‌ഫോമറുകളിൽ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com