ADVERTISEMENT

പൊഴുതന∙ കാട്ടാന ആക്രമണത്തിൽ സുഗന്ധഗിരി അഞ്ചാം നമ്പർ യൂണിറ്റിലെ വിജയന് (50) പരുക്കേറ്റു. കൂലിപ്പണിക്കാരനായ ഇദ്ദേഹം ഇന്നലെ രാവിലെ ജോലിക്കു പോകാൻ വീട്ടിൽ നിന്ന് ഇറങ്ങി റോഡിൽ എത്തിയപ്പോഴാണ് ആന ആക്രമിച്ചത്. കാലിനു പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിശദ പരിശോധനയ്ക്കു വേണ്ടി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു. ഒന്നര മാസത്തെ വിശ്രമം നിർദേശിച്ച് ഇദ്ദേഹത്തെ വീട്ടിലേക്ക് അയച്ചു. സുഗന്ധഗിരിയിലും സമീപ പ്രദേശങ്ങളായ കറുവൻതോട്, കുറിച്യർമല എന്നിവിടങ്ങളിലും കാട്ടാന ഇറങ്ങുന്നത് പതിവാണ്. കഴിഞ്ഞ മാസം കറുവൻതോട് ഭാഗത്ത് ഇറങ്ങിയ കാട്ടാന ബൈക്ക് യാത്രികനെ ആക്രമിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com