വയനാട് ജില്ലയിൽ ഇന്ന് (07-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
സ്പോർട്സ് യോഗാ ചാംപ്യൻഷിപ്
കൽപറ്റ ∙ ജില്ലാ സ്പോർട്സ് യോഗ ചാംപ്യൻഷിപ് 21നു ബത്തേരി സർവജന ഹൈസ്കൂളിൽ നടക്കും. 8 മുതൽ 45 വയസ്സു വരെയുള്ളവർക്കു പങ്കെടുക്കാം. 17നു മുൻപ് റജിസ്റ്റർ ചെയ്യണം. 6238989472.
അധ്യാപക നിയമനം
അമ്പലവയൽ ∙ ഗവ. വിഎച്ച്എസ്എസിൽ സോഷ്യൽ സയൻസ്, യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 9നു രാവിലെ 10.30ന്.
ഹോമിയോ ഫാർമസിസ്റ്റ്
കൽപറ്റ ∙ ഹോമിയോപ്പതി വകുപ്പ് ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളിൽ ഹോമിയോ ഫാർമസിസ്റ്റ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 11നു 10.30നു സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫിസിൽ. എൻസിപി, സിസിപി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
ഐടിഐ പ്രവേശനം
നെന്മേനി ∙ ഗവ. വനിത ഐടിഐ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി 12 വരെ ദീർഘിപ്പിച്ചു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡുകളിലേക്ക് https://det.kerala.gov.in, https://admissions.kerala.gov.in മുഖേന അപേക്ഷ നൽകാം. 04936 266700
ഫയൽ അദാലത്ത്
കൽപറ്റ ∙ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. 2023 ഡിസംബർ 31 വരെ തീർപ്പാകാത്ത ഫയലുകളിലെ പരാതി വിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ എന്നിവരുടെ കാര്യാലയത്തിൽ നൽകണം. 27 വരെ പരാതിസ്വീകരിക്കും. അധ്യാപക നിയമന അപ്രൂവൽ, പെൻഷൻ, വിജിലൻസ് കേസുകൾ, ഭിന്നശേഷി സംവരണം, നിയമന അംഗീകാര അപ്പീൽ, തസ്തിക നിർണയം, പ്രീ-പ്രൈമറി തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരാതികൾ നൽകാമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 04936202593
അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ ഗവ. ഐടിഐയിൽ പത്തോളം ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വ്യാവസായിക പരിശീലന വകുപ്പിന്റെ http://itiadmissions.kerala.gov.in പോർട്ടലിൽ 12 ന് വൈകിട്ട് 5ന് അകം നൽകണം. അപേക്ഷിച്ചവർ 15 ന് വൈകിട്ട് 5ന് അകം തൊട്ടടുത്ത സർക്കാർ ഐടിഐയിൽ നേരിട്ടെത്തി വെരിഫിക്കേഷൻ നടത്തണം. 04936 205519.
സീറ്റ് ഒഴിവ്
മീനങ്ങാടി ∙ ഐഎച്ച്ആർഡിയുടെ കീഴിലെ മോഡൽ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎസ്സി കംപ്യൂട്ടർ സയൻസ് ഡിഗ്രി കോഴ്സുകളിൽ സീറ്റ് ഒഴിവ്. 9747680868