വയനാട് ജില്ലയിൽ ഇന്ന് (06-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം ഇന്ന്
വെള്ളമുണ്ട ∙ പകൽ 8.30–5.30: കോച്ചുവയൽ, ഇണ്ടേരിക്കുന്ന് ആർജിജിവിവൈ ട്രാൻസ്‌ഫോമർ പരിധി.
പനമരം ∙ പകൽ 8.30–6: നെല്ലിയമ്പം ടവർ, നെല്ലിയമ്പം ചോയിക്കൊല്ലി.
മാനന്തവാടി ∙ 9.00–5.30: മാനന്തവാടി ഗവ. കോളജ്, പായോട്.
അധ്യാപക ഒഴിവ്
മാനന്തവാടി ∙ കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 17ന് 10.30ന്. 9745452834.
ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ
മേപ്പാടി ∙ ഗവ. പോളിടെക്‌നിക്കിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് 8നു രാവിലെ 10ന് മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. 7012319448
അസിസ്റ്റന്റ് പ്രഫസർ
മാനന്തവാടി ∙ തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ്, മാത്തമാറ്റിക്സ് വിഭാഗങ്ങളിലാണ് ഒഴിവ്. കൂടിക്കാഴ്ച 11നു 10ന്.