വാഹന പാർക്കിങ് ഇടമായി മീനങ്ങാടി ബസ് സ്റ്റാൻഡ്

Mail This Article
മീനങ്ങാടി ∙ ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് തുടരുന്നു. സ്റ്റാൻഡിലേക്കു കയറിയിറങ്ങുന്നഭാഗങ്ങളിലാണു സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത്. ഈ ഭാഗങ്ങളിൽ ഇറക്കവും കയറ്റവുമായതിനാൽ വാഹനങ്ങൾ നിർത്തിയിടുന്നത് അപകട സാധ്യതയും വർധിപ്പിക്കും. സ്റ്റാൻഡിൽ പല ഭാഗങ്ങളിലേക്കുമുള്ള ബസുകൾ നിർത്തിയിടുന്നതിനു സമീപം ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്ങും വർധിച്ചിട്ടുണ്ട്. ബസുകളുടെ സൗകര്യപ്രദമായ പാർക്കിങിന് ഇത് പ്രതിസന്ധിയാകുന്നതായും ആക്ഷേപമുണ്ട്.
മീനങ്ങാടി പൊലീസ് പിടികൂടിയ വാഹനങ്ങളും അപകടങ്ങളിൽപെടുന്ന വാഹനങ്ങളും ദേശീയപാതയോരത്താണ് ഇടുന്നതെങ്കിലും അവിടെ സ്ഥലമില്ലാതാകുമ്പോൾ ബസ് സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്തും ഇടാറുണ്ട്. പഞ്ചായത്ത് ട്രാഫിക് പരിഷ്കരണം നടപ്പാക്കി സ്വകാര്യ വാഹനങ്ങളുടെ അടക്കം പാർക്കിങ്ങിനു നിശ്ചിത സ്ഥലവും സൂചനാ ബോർഡുകളും എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചാണു സ്റ്റാൻഡിനുള്ളിൽ സ്വകാര്യ വാഹനങ്ങൾ കൂടുതലായി പാർക്ക് ചെയ്യുന്നത്.