ADVERTISEMENT

അമ്പലവയൽ ∙ വാഹനങ്ങളുടെ കണ്ണാടികൾ തകർത്തു കുരങ്ങന്മാർ. അമ്പലവയൽ സ്കൂൾ റോഡരികിലെ വീടുകളിലാണ് കുരങ്ങന്മാർ വാഹനങ്ങളുടെ സൈഡ് മിററുകൾ സ്ഥിരമായി തകർക്കുന്നത്. വീടുകളോടു ചേർന്നും മറ്റും നിർത്തിയിട്ട പത്തിലേറെ വാഹനങ്ങളുടെ കണ്ണാടിയാണ് ഇതിനകം കുരങ്ങന്മാർ നശിപ്പിച്ചത്. ചില വാഹനങ്ങൾക്കു നേരെ ആക്രമണം പതിവാണ്. ഇതോടെ പ്രദേശത്തെ വീട്ടുകാരെല്ലാം ആശങ്കയിലാണ്. വീട്ടുമുറ്റത്തു നിർത്തിയിട്ട വാഹനങ്ങളുടെ വരെ കണ്ണാടികൾ സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. കൂട്ടമായി എത്തുന്ന കുരങ്ങന്മാർ കണ്ണാടികൾ എടുത്ത് കെ‍ാണ്ടുപോയി കൃഷിയിടങ്ങളിലും മറ്റിടങ്ങളിലും പെ‍ാട്ടിച്ച് ഇടുന്നു.

അമ്പലവയൽ സ്കൂൾ റോഡിലെ വീടുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലെ കണ്ണാടികൾ കുരങ്ങന്മാർ തകർത്തപ്പോൾ.
അമ്പലവയൽ സ്കൂൾ റോഡിലെ വീടുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലെ കണ്ണാടികൾ കുരങ്ങന്മാർ തകർത്തപ്പോൾ.

സൈഡ് മിറർ ഇല്ലാതെ നിരത്തിലിറങ്ങുമ്പോൾ പെ‍ാലീസും മോട്ടർ വാഹന വകുപ്പും പിടിച്ചാൽ പിഴയീടാക്കും. രണ്ടിലേറെ തവണ വരെ ഇതിനകം കണ്ണാടി മാറ്റേണ്ടി വന്നവരുണ്ട്.പകലാണു കുരങ്ങന്മാരെത്തുന്നത്. കാറിന്റെ കണ്ണാടിക്കു പുറമേ വീടിനു പുറത്തും മറ്റും സ്ഥാപിച്ച ചെറിയ കണ്ണാടികളും ഇവ പെ‍ാട്ടിച്ചെടുത്തു കെ‍‍ാണ്ടുപോകും. കുരങ്ങന്മാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശത്തുകാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com