ADVERTISEMENT

മുള്ളൻകൊല്ലി ∙ പുൽപള്ളി–പെരിക്കല്ലൂർ റോഡിന്റെ ദുരവസ്ഥയ്ക്ക് മോചനമില്ല. 2 പതിറ്റാണ്ടു മുൻപു നിർമിച്ച ഈ പാതയിൽ പിന്നീട് അറ്റകുറ്റപണി നടന്നിട്ടില്ല. പ്രതിഷേധം ഉയരുമ്പോൾ വലിയകുഴികളിൽ കുറച്ചു പാറപ്പൊടിയി‍ട്ട് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന പണിയാണ് മരാമത്ത് വകുപ്പ് സ്ഥിരമായി നടത്തുന്നത്. സർക്കാരിന്റെ ഏതെല്ലാമോ ഫണ്ടുകളിൽ ഈ പാത ഉൾപ്പെടുത്തിയെന്ന് അധികൃതർ പറഞ്ഞു തുടങ്ങിയിട്ടു വർഷങ്ങളായി. മുള്ളൻകൊല്ലി മുതൽ പെരിക്കല്ലൂർ വരെയുള്ള 7 കിലോമീറ്റർ പാടെ തകർന്നു. മുള്ളൻകൊല്ലി, ചാച്ചിക്കവല, മാടൽ, പട്ടാണിക്കൂപ്പ്, പെരിക്കല്ലൂർ എന്നിവിടങ്ങളിലെല്ലാം വൻകുഴികളും ചാലുകളുമാണ്.

പെരിക്കല്ലൂർ അങ്ങാടിക്കടുത്ത് വൻ കുഴിയാണ് രൂപപ്പെട്ടത്. ഇതിലൂടെ ഭാരമേറിയ ലോറികൾ കയറിയിറങ്ങിയതോടെ കുഴികൾ വലുതായി. മരാമത്ത് വകുപ്പ് ജില്ലയിലെ ഒട്ടുമിക്ക റോഡുകളും ഗതാഗതയോഗ്യമാക്കിയെങ്കിലും പെരിക്കല്ലൂർ റോഡിലെ കുഴിയടയ്ക്കാൻ പോലും തയാറായില്ല.  ഒട്ടേറെ ബസുകളും യാത്രാവാഹനങ്ങളും കടന്നുപോകുന്ന റൂട്ടാണിത്. ദീർഘദൂര കെഎസ്ആർടിസി ബസുകൾ പെരിക്കല്ലൂരിൽ നിന്നാണ് ആരംഭിക്കുന്നത്.അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com