ADVERTISEMENT

തൊണ്ടർനാട്∙ മട്ടിലയത്ത് വീടിനു സമീപം വൻ ഗർത്തം രൂപപ്പെട്ടു. പാലിയോട്ടിൽ ചന്തുവിന്റെ വീടിനു പിൻവശത്തെ കുന്നിലാണു ഗർത്തം രൂപപ്പെട്ടത്. ഒരാൾക്ക് പ്രവേശിക്കാൻ തക്ക വലുപ്പമുള്ളതാണു ഗർത്തം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. 

തൊണ്ടർനാട് മട്ടിലയത്ത് പാലിയോട്ടിൽ ചന്തുവിന്റെ വീടിനു സമീപം ഭൂമിയിൽ രൂപപ്പെട്ട വിള്ളൽ.
തൊണ്ടർനാട് മട്ടിലയത്ത് പാലിയോട്ടിൽ ചന്തുവിന്റെ വീടിനു സമീപം ഭൂമിയിൽ രൂപപ്പെട്ട വിള്ളൽ.

സോയിൽ പൈപ്പിങ് പ്രതിഭാസമാണെന്നാണു പ്രാഥമിക നിഗമനമെന്ന് അധികൃതർ അറിയിച്ചു. 2006ൽ വൻ ഉരുൾപൊട്ടൽ നടന്ന വാളാംതോട് മലയുടെ സമീപത്താണ് ഈ പ്രദേശം. പഞ്ചായത്തിൽ വ്യാപകമായി കുന്നിടിക്കൽ നടക്കുന്നുണ്ടെന്നും  മണ്ണെടുപ്പിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com