ADVERTISEMENT

പനമരം ∙ ജില്ലയിൽ മൺസൂൺ കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ 'വയനാട് മഡ് ഫെസ്റ്റ്-സീസൺ 2' ന് തുടക്കമായി. മൺസൂൺ മിനി മാരത്തൺ പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ ഫ്ലാഗ് ഓഫ് ചെയ്തു. 2 കാറ്റഗറിയിലായി പനമരം മുതൽ വള്ളിയൂർക്കാവ് വരെ നടന്ന മത്സരത്തിൽ 85  മത്സരാർഥികൾ പങ്കെടുത്തു. മിനി മാരത്തൺ ജനറൽ കാറ്റഗറിയിൽ എം.എസ്.അജ്മൽ, സെബിൽ ആകാശ്, പോൾ ബിജു എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. 

മിനി മാരത്തൺ വെറ്ററൻസ് കാറ്റഗറിയിൽ സാബു പോൾ, തോമസ് പള്ളിത്താഴത്ത്, ബാലകൃഷ്ണൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.  വിജയികൾക്ക് ഡിടിപിസി നിർവാഹക സമിതി അംഗമായ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി കാഷ് അവാർഡുകൾ നൽകി. ജില്ലാതല മഡ് ഫെസ്റ്റ് ഔദ്യോഗിക ഉദ്ഘാടനം ഇന്ന് 9 ന് മാനന്തവാടി വള്ളിയൂർകാവിനു സമീപം കണ്ണിവയലിൽ കലക്ടർ രേണു രാജ് നിർവഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com