ADVERTISEMENT

മാനന്തവാടി∙ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച ശുഐബ് വധക്കേസിലെ ഒന്നാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാനന്തവാടി ജോയിന്റ് ആര്‍ടിഒ ഓഫീസ് ഉപരോധിച്ചു. ശുഐബ് വധക്കേസിലെ പ്രതിക്കെതിരെ നടപടി വേണമെന്നും നിയമലംഘനത്തിനുപയോഗിച്ച വാഹനം പിടിച്ചെടുക്കണമെന്നും ആർസി അടക്കം റദ്ദേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ജോയിന്റ് ആര്‍ടിഒ ക്ക് നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെല്ലൂർ അഞ്ചാംമൈലിലുള്ള  ജോയിന്റ് ആര്‍ടി ഒ ഓഫീസിലെത്തിയത്. എന്നാല്‍, പനമരം,വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനിലേതുള്‍പ്പെടെ വന്‍പോലീസ് സന്നാഹം ഇവിടെ തടിച്ചു കൂടി പ്രവർത്തകരെ തടയുകയും ആർ.ടി. ഒ യെ കാണാൻ അനുമതി നിഷേധിക്കുകയും ചെയ്തു .പൊലീസുമായി വാക്കു തർക്കമുണ്ടാകുകയും തുടർന്ന് മുദ്രാവാക്യവുമായി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. 

വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രവർത്തകർ തടിച്ചു കൂടാൻ തുടങ്ങിയപ്പോൾ  മാനന്തവാടി ഡിവൈ എസ്പി ബിജുരാജ് ഇടപെട്ട്  നടത്തിയ ചര്‍ച്ചയില്‍ നിവേദനം നല്‍കാനായി ഏഴു പ്രവര്‍ത്തകരെ കയറ്റിവിടാമെന്ന വ്യവസ്ഥയില്‍ ഉപരോധം അവസാനിപ്പിച്ചു. തുടര്‍ന്ന് മാനന്തവാടി ജോയിന്റ് ആര്‍ടിഒ പി.ആർ മനുവിന് നിവേദനം നല്‍കുകയും തുടർന്ന് നടത്തിയ ചർച്ചയിൽ അന്വേഷണ ചുമതലയുള്ള എൻഫോഴ്സ്മെൻറ് ആർ ടി ഒയുമായി ഫോണിൽ ബന്ധപ്പെടുകയും അന്വേഷണം ആരംഭിച്ചതായും വണ്ടിയുടെ ആർ.സി ഓണറെ കണ്ടെത്തിയതായും ആർ സി റദ്ദ് ചെയ്യുമെന്നും നിയമലഘന നടപടിക്കെതിരെ കടുത്ത പിഴ ചുമത്തുമെന്നും ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുക്കുമെന്ന ഉറപ്പിന്മേൽ ചർച്ച അവസാനിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com