മൃഗാശുപത്രിക്കവല– കൊല്ലിവയൽ റോഡ് തകർന്നു തരിപ്പണം

Mail This Article
×
പനമരം ∙ കണിയാമ്പറ്റ പഞ്ചായത്തിലെ മൃഗാശുപത്രിക്കവല– കൊല്ലിവയൽ റോഡ് കാൽനടയാത്രയ്ക്കു പോലും പറ്റാത്ത വിധം തകർന്നു. റോഡ് നന്നാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ലക്ഷങ്ങൾ മുടക്കി റോഡിൽ ഒരു കലുങ്ക് നിർമിക്കുകയാണ് ആകെ ചെയ്തത്. കലുങ്ക് നിർമിച്ചതോടെ റോഡിന് വീതി കുറഞ്ഞു. വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയേറി.
കലുങ്ക് നിർമാണത്തിനെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ മണ്ണിട്ടതോടെ റോഡ് ചെളിക്കുളമായി യാത്രക്കാർക്കോ വാഹനങ്ങൾക്കോ പോകാൻ പറ്റാതായി. നിലവിൽ കാൽനടയാത്രക്കാർ റോഡരികിലെ സംരക്ഷണഭിത്തിയിൽ കൂടിയാണ് നടക്കുന്നത്. എന്നാൽ ഭിത്തിയുടെ കല്ലുകൾക്കിടയിൽ നിന്ന് പാമ്പുകൾ അടക്കമുള്ള ഇഴജന്തുക്കൾ മുന്നിലേക്ക് ചാടുന്നത് പതിവായതോടെ യാത്രക്കാർ ചെളിയിലിറങ്ങിയായി നടത്തം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.