വയനാട് ജില്ലയിൽ ഇന്ന് (09-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം ഇന്ന്
പനമരം ∙ പകൽ 8.30–6. വിളമ്പുകണ്ടം, എട്ടുകയം, കൈപ്പാട്ടുകുന്ന്, പരിയാരം, നെല്ലിയമ്പം ചോയിക്കൊല്ലി, നെല്ലിയമ്പം ടൗൺ, കാവടം, നെല്ലിയമ്പം ആയുർവേദം, ചിറ്റാലൂർ കുന്ന്, വീട്ടിപുര, പാടിക്കുന്ന്, ആലിങ്കൽ താഴെ, നടവയൽ സ്‌കൂൾ, നടവയൽ ടൗൺ, നെയ്ക്കുപ്പ, നെയ്ക്കുപ്പ ബ്രിജ്, നെയ്ക്കുപ്പ എകെജി, നെയ്ക്കുപ്പ ഫോറസ്‌റ്റ്, മണൽവയൽ കരിമ്പുമ്മൽ സ്റ്റേഡിയം, പനമരം ഹോസ്പിറ്റൽ, പനമരം വിജയ കോളജ്, മേച്ചേരി, ഐപിപി, പനമരം കെഎസ്എഫ്ഇ, പനമരം പാലം, പരക്കുനി, മാതംകോട്.
വെള്ളമുണ്ട ∙ പകൽ 8.30–5.30. മംഗലശ്ശേരി-കരുവണശ്ശേരി റോഡ്, പഴഞ്ചന മഖാം റോഡ്.
കണിയാമ്പറ്റ ∙ രാവിലെ 8–10, വൈകിട്ട് 5–7. സെക്ഷൻ പരിധിയിൽ.
പരിശീലനം
കൽപറ്റ ∙ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ എൻസിവിടി സർട്ടിഫിക്കറ്റോടെ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് ആൻഡ് സർവീസിങ് പരിശീലനം നൽകും. 17 ന് ആരംഭിക്കുന്ന പരിശീലനത്തിന് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 8590762300.