ADVERTISEMENT

ബത്തേരി∙ വിദ്യാർഥികൾക്ക് കെഎസ്ആർടിസി യാത്രാ പാസുകൾ നൽകുന്നത് ഈ വർഷം മുതൽ ഓൺലൈൻ ആക്കിയപ്പോൾ, തുടക്കത്തിൽ നിറഞ്ഞത് അവ്യക്തതകളും ആശയക്കുഴപ്പവും. തുടക്കത്തിൽ സൈറ്റ് പ്രവർത്തന രഹിതമായതും ഉപയോഗ സൗഹൃദമല്ലാതായതും വലച്ചു. എന്നാൽ സെർവർ കൂടുതൽ ശേഷിയോടെ പ്രവർത്തിപ്പിക്കുകയും ഉപയോഗിക്കാൻ എളുപ്പമാക്കുകയും ചെയ്തതോടെ നടപടികളും വേഗത്തിലായിട്ടുണ്ട്

അപേക്ഷകളിലെ പിഴവു കാരണം 40 ശതമാനത്തോളം പേർക്ക് ഇപ്പോഴും കൺസഷൻ ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം വരെ നേരിട്ട് അപേക്ഷ നൽകി വാങ്ങിയിരുന്ന കൺസഷൻ ഈ വർഷമാണ് ഓൺലൈനാക്കിയത്.ജില്ലയിൽ ഈ വർഷം ഇന്നലെ വരെ 5644 അപേക്ഷകളാണ് മൂന്നു ഡിപ്പോകളിലുമായി ആകെ വന്നത്. (മാനന്തവാടി– 3296, ബത്തേരി– 1186, കൽപറ്റ– 1162). അതിൽ പരിശോധനകൾ പൂർത്തിയാക്കി 3491 പേർക്ക് കൺസഷൻ അനുവദിച്ചു. ( മാനന്തവാടി– 1571,ബത്തേരി– 859 കൽപറ്റ–1061)

ഇതിൽ ആയിരത്തോളം പേർ ഇനിയും കൺസഷൻ കാർഡ് കൈപ്പറ്റാനുണ്ട്. അറുനൂറോളം അപേക്ഷകളിൽ പരിശോധന പൂർത്തിയാകുന്നു. ആയിരത്തി അഞ്ഞൂറോളം അപേക്ഷകൾ പൂർണമല്ലാത്തവയും തെറ്റുകൾ നിറഞ്ഞതും ഒന്നിൽ കൂടുതൽ തവണ അയച്ചതുമാണ്.

അപേക്ഷിക്കാം നേരിട്ട്
concession ksrtc.com എന്ന സൈറ്റു വലിയോ ksrtc concession എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തോ പാസിന് അപേക്ഷിക്കാം. ലോഗിൻ ചെയ്ത് യൂസർ ഐഡിയും പാസ് വേഡും നൽകി ഫോം പൂരിപ്പിക്കണം. ഫോട്ടോ, സ്കൂൾ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, മുൻ കൺസഷൻ കാർഡ്, റേഷൻ കാർഡ് എന്നിവ അപ്‌ലോഡ് ചെയ്യണം. സ്കൂളുകളും നേരത്തേ അപേക്ഷിച്ച് അനുമതി വാങ്ങണമെന്നതിനാൽ അത്തരം അനുമതി ലഭിച്ച സ്കൂളുകളിൽ നിന്നുള്ളവയാണ് പരിഗണിക്കുക. തെറ്റുകളുണ്ടെങ്കിൽ ഓൺലൈനായി തന്നെ അപേക്ഷകനെ അറിയിക്കും.

കാർഡ് വാങ്ങാൻ ചെല്ലുമ്പോൾ
പാസ് അനുവദിക്കപ്പെട്ടവർ വാങ്ങുന്നതിനായി കെഎസ്ആർടിസി ഓഫിസിൽ ചെല്ലുമ്പോൾ പേരും തീയതിയും കുറിച്ച 2 പാസ്പോർട്ട് സൈസ് ഫോട്ടോ, സാക്ഷ്യപത്രം, സ്കൂൾ തിരിച്ചറിയൽ കാർഡ്, കാലാവധി കഴിഞ്ഞ പാസ് എന്നിവ ഹാജരാക്കണം.

പ്ലസ്ടു വരെ സൗജന്യം
ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസു വരെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് യാത്ര സൗജന്യമാണ്. അപേക്ഷാ ഫീസായി 100 രൂപയും കാർഡിന് 10 രൂപയും അടയ്ക്കണം. സർക്കാർ, എയ്ഡഡ് കോളജാണെങ്കിൽ യാത്രാ നിരക്കിന്റെ 70 ശതമാനവും അല്ലാത്തവർക്ക് 30 ശതമാനവും ഇളവ് ലഭിക്കും. ഇന്റർ സ്റ്റേറ്റ് പാസാണെങ്കിൽ നിലവിലുള്ള യാത്രാ ചാർജിന്റെ 30 ശതമാനമാണ് കുറവ് ലഭിക്കുക.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com