അപകടക്കെണി ഒരുക്കി നാടുകാണി റോഡ്

Mail This Article
×
ഗൂഡല്ലൂർ∙ നാടുകാണി റോഡ് വാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കുന്നു. താഴെ നാടുകാണി കഴിഞ്ഞ് അതിർത്തിക്ക് സമീപത്തായി വീതി കുറഞ്ഞ റോഡിൽ കേരളത്തിൽ നിന്നും ചരക്കുമായി കർണാടകയിലേക്ക് പോകുന്ന ലോറിയാണ് ഇന്നലെ അപകടത്തിൽ പെട്ടത്. വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന് വശത്തുള്ള വലിയ കുഴിയിലിറങ്ങി.
ലോറി മറിയാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. ലോറി നിൽക്കുന്ന ഭാഗത്ത് താഴെ വശത്ത് വലിയ കൊക്കയാണ്. കൊക്കയുള്ള ഭാഗത്ത് സംരക്ഷണ ഭിത്തിയെങ്കിലും നിർമിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. റോഡ് വികസനത്തിനായി വാഹനങ്ങൾക്ക് ടോൾ ഈടാക്കുന്നുണ്ട്. കേരള അതിർത്തിയിൽ നിന്നും നാടുകാണി വരെയുള്ള റോഡ് തകർന്ന നിലയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.