വയനാട് ജില്ലയിൽ ഇന്ന് (11-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
കമ്പളക്കാട് ∙ ഇന്നു പകൽ 9–6: കൂടോത്തുമ്മൽ, ചീക്കല്ലൂർ, മൃഗാശുപത്രിക്കവല, വരദൂർ, പൊന്നങ്കര, കോട്ടവയൽ.
പനമരം ∙ പകൽ 8.30–6: വിളമ്പുകണ്ടം ടവർ, കൂളിവയൽ, ക്ലബ് സെന്റർ, ചെമ്പിളി, കീഞ്ഞുകടവ്, അഞ്ചുകുന്ന്, മയ്യമ്പാവ്, കാക്കാഞ്ചിറ, ഡോക്ടർ പടി, ഡോക്ടർ പടി കാപ്പുംകുന്ന്.
മീനങ്ങാടി ∙ പകൽ 9–5: മധുകൊല്ലി, ക്ഷീര ഭവൻ, വിവേകാനന്ദ സ്‌കൂൾ, കാരച്ചാൽ, മുരണി, കനൽവാടിക്കുന്ന്, താഴത്തുവയൽ, പത്മശ്രീ കവല, ഒന്നാം മൈൽ, മൈലമ്പാടി.
വെള്ളമുണ്ട ∙ പകൽ 8.30–5.30: ആലഞ്ചേരി, അത്തികൊല്ലി, മൈലാടുംകുന്ന്, പാറക്കടവ്.
അധ്യാപക നിയമനം
ബത്തേരി ∙ ഗവ. സർവജന ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇക്കണോമിക്‌സ് (സീനിയർ) താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 15 ന് ഉച്ചയ്ക്ക് 1.30 ന്. 9447887798.
മാനേജ്‌മെന്റ് ട്രെയിനി
കൽപറ്റ ∙ ഐടിഡിപി, ട്രൈബൽ ഡവലപ്‌മെന്റ് ഓഫിസുകളിൽ മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് ജില്ലയിൽ സ്ഥിര താമസക്കാരായ പട്ടികവർഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വൈത്തിരി താലൂക്കിലുള്ളവർ കൽപറ്റ ഐടിഡിപി ഓഫിസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിലും മാനന്തവാടി, ബത്തേരി താലൂക്കിലുള്ളവർ ട്രൈബൽ ഡവലപ്‌മെന്റ് ഓഫിസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ അപേക്ഷ നൽകണം. 04936 202232.
ഐഎച്ച്ആർഡി പ്രവേശനം
കൽപറ്റ ∙ ഐഎച്ച്ആർഡിയുടെ കീഴിലെ എൻജിനീയറിങ് കോളജുകളിലേക്ക് എൻആർഐ സീറ്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nri.ihrd.ac.in, കോളജ് വെബ്സൈറ്റ് മുഖേന 26 നു വൈകിട്ട് 5ന് അകം നൽകണം. ഓരോ കോളജിലേക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങൾ, ഡിമാൻഡ് ഡ്രാഫ്റ്റ് ഉൾപ്പെടെ 29 നു വൈകിട്ട് 5ന് അകം പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. വിവരങ്ങൾ www.ihrd.ac.in ൽ ലഭിക്കും. 8547005000.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്
തിരുനെല്ലി ∙ ഗവ. ആശ്രമം സ്‌കൂളിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനത്തിനു കൂടിക്കാഴ്ച 17നു രാവിലെ 11നും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനത്തിന് കൂടിക്കാഴ്ച 18നു രാവിലെ 11നും. 04395299330.
ക്വിസ് മത്സരം
കൽപറ്റ ∙ വായന മാസചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല വായന, ക്വിസ് മത്സരം 13 നു രാവിലെ 10 നു പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ. 9562402380.