വയനാട് വന്യജീവി സങ്കേതത്തിലെ അധിനിവേശ സസ്യങ്ങൾ പിഴുതുമാറ്റി
Mail This Article
×
സുൽത്താൻ ബത്തേരി ∙ വയനാട് വന്യജീവി സങ്കേതത്തിലെ കല്ലുമുക്ക് വനമേഖലയിലെ അധിനിവേശ സസ്യങ്ങൾ ലീഗൽ അസിസ്റ്റൻസ് ടീം (എൽഎടി) എന്ന സംഘടനയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. ജൂലൈ 1 മുതൽ 7 വരെ വരെ വനമഹോത്സവമായി ആചരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. വനത്തിന്റെ സ്വാഭാവികത തിരിച്ചു കൊണ്ടുവരിക, വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ വീണ്ടെടുക്കുക, വനസമ്പത്ത് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടിയെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.
ഇത്തരം പ്രവർത്തങ്ങളിലൂടെ വനസമ്പത്ത് നിലനിർത്താനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും കഴിയുമെന്ന് ക്യാംപ് ഉദ്ഘാടനം ചെയ്ത് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ബാബു പറഞ്ഞു. അഡ്വ. ജാഷിഖ് മുഹമ്മദ്, കോർഡിനേറ്റർ ജഷാദ്, അനസ്, ജാബിർ ദിൽഷാദ്, അനൂജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
English Summary:
Community Team Uproots Invasive Species in Wayanad Sanctuary
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.