മുണ്ടക്കൈ: ക്യാമ്പില്‍ കഴിയുന്ന പതിനാല് കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക വീടൊരുങ്ങി

Mail This Article
×
കൽപറ്റ ∙ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്ന പതിനാല് കുടുംബങ്ങള്‍ക്ക് കെ.എം. ഷാജിയുടെ ഇടപെടലില്‍ പുതിയ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ താമസ സൗകര്യം ഒരുങ്ങി. ദുരിത ബാധിതരെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ക്യാമ്പില്‍ തന്നെ തുടരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കുടുംബങ്ങള്‍ കെ.എം ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ധരിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി സ്വദേശി തെറ്റുമ്മല്‍ അഹമ്മദ് മുട്ടില്‍ യതീംഖാന റോഡിലെ പതിനാല് വീടുകൾ സൗജന്യമായി താമസത്തിനു വിട്ടു നല്‍കാന്‍ തയാറാണെന്ന് അറിയിച്ചത്. ഇവിടുത്തേക്ക് താമസം മാറുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങളും നല്‍കും. യഹ്യയ ഖാന്‍, ടി. ഹംസ, തുടങ്ങിയവരും ഷാജിയെ അനുഗമിച്ചു.
English Summary:
Humanitarian Effort: Mundakai Families Get New Temporary Shelter
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.