വയനാടിന് കൈത്താങ്ങായി ഗാർഡിയൻ എയ്ഞ്ചൽ ഫൗണ്ടേഷൻ
Mail This Article
വയനാട്∙ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കൈത്താങ്ങായി ഗാർഡിയൻ എയ്ഞ്ചൽ ഫൗണ്ടേഷൻ. ശാക്തീകരണത്തിലൂന്നിയ പുനരധിവാസം, പുനരധിവാസ പദ്ധതികൾ, വൈദ്യസഹായം എന്നീ മൂന്ന് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകേപിപ്പിക്കുക.
ശാക്തീകരണത്തിലൂന്നിയ പുനരധിവാസം: ദുരന്തത്തിന്റെ ആഴം മനസിലാക്കിക്കൊണ്ടു തന്നെ അതിനെ അതിജീവിച്ചവർക്ക് ജീവിതം തിരിച്ചുപിടിക്കാനാവശ്യമായ സഹായം നൽകുന്നതായിരിക്കും ആദ്യ നടപടി. ഗാർഡിയൻ ഏഞ്ചൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെയർഗിവിങ് സൗജന്യ പരിചരണം നൽകും. 25 പേർക്ക് പരിശീലനവും ഗാർഡിയൻ ഏഞ്ചൽ ഹോം കെയർ തൊഴിൽ അവസരങ്ങളും ഒരുക്കും.
പുനരധിവാസ പദ്ധതികൾ: ഫൗണ്ടേഷൻ നേരിട്ട് പുനരധിവാസ പദ്ധതികൾ ഏറ്റെടുക്കും. 15 ലക്ഷം രൂപ അടിയന്തര സഹായമായി കൈമാറും. വൈദ്യസഹായം: പരുക്കേറ്റവരുടെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് 5 ലക്ഷം രൂപ അനുവദിക്കും. ആവശ്യമുള്ള മരുന്നുകളും മറ്റുപകരണങ്ങളും സംഭരിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകും.