വയനാട് ജില്ലയിൽ ഇന്ന് (12-08-2024); അറിയാൻ, ഓർക്കാൻ
Mail This Article
കർദിനാളിന്റെ അധ്യക്ഷതയിൽനാളെ യോഗം
ബത്തേരി∙ പുനരധിവാസ പദ്ധതിക്ക് രൂപം നൽകുന്നതിനായി കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ നാളെ രാവിലെ 10ന് മാനന്തവാടിയിൽ യോഗം ചേരുമെന്ന് ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് അറിയിച്ചു.മലബാറിലെ 5 രൂപതകളിൽ നിന്നുള്ള ബിഷപ്പുമാരും വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
പരിസ്ഥിതി പ്രവർത്തകരുടെ ഉപവാസം നാളെ
കൽപറ്റ ∙ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലിയും അതിജീവിതർക്ക് ഐക്യദാർഢ്യവും അർപ്പിച്ചു നാളെ 10 മുതൽ കൽപറ്റ സിവിൽ സ്റ്റേഷനു മുൻപിൽ പരിസ്ഥിതി പ്രവർത്തകർ ഉപവസിക്കും. പുനരധിവാസം ഔദാര്യമല്ല, അവകാശമാണ്, പ്രത്യേക അതോറിറ്റി രൂപീകരിക്കുക, തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കുക, സുരക്ഷിതമല്ലാത്ത മലഞ്ചെരിവുകളിൽ താമസിക്കുന്ന 4000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.