ജനകീയ തിരച്ചിലിനിടെ കാട്ടിൽനിന്നെത്തി, വിശന്ന് വലഞ്ഞ പശുക്കിടാവ്
Mail This Article
ചൂരൽമല∙ ജനകീയ തിരച്ചിലിനിടെ തേയിലത്തോട്ടത്തിൽ ഭക്ഷണം കഴിക്കാനിരുന്നവരുടെ അടുത്തേക്ക് ഓടിയെത്തിയത് അപ്രതീക്ഷിത അതിഥി.വിശന്നുവലഞ്ഞ പശുക്കിടാവാണ് കാട്ടിൽനിന്ന് ഓടിയെത്തിയത്. മൂന്നുപേരുടെ ഭക്ഷണം കഴിച്ചാണ് പശുക്കുട്ടി വിശപ്പടക്കിയത്.ചൂരൽമലയിൽ ഉരുൾപൊട്ടൽ സമയത്ത് രക്ഷപ്പെട്ട വളർത്തു മൃഗങ്ങളിൽ പലതും തീറ്റ കൊടുക്കാൻ ആളില്ലാതെ അനാഥരാണ്. പലതും കാട്ടിൽ ഒറ്റപ്പെട്ടുകഴിയുകയാണ്.
പുൽമേടുകൾ നശിച്ചതോടെ തീറ്റയും കിട്ടാനില്ല.ഇന്നലെ ജനകീയ തിരച്ചിലിനിടയിൽ അട്ടമല റോഡിലെ തേയിലത്തോട്ടത്തിൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, ജില്ലാ പ്രസിഡന്റ് എം.പി.നവാസ്, ബത്തേരി മണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയൻ, വൈറ്റ് ഗാർഡ് അംഗങ്ങളായ നൗഷാദ് മംഗലശ്ശേരി, ഷമീർ മീനങ്ങാടി എന്നിവരാണ് ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നത്. ഇവരുടെ അടുത്തേക്കാണ് പശുക്കിടാവ് തീറ്റ തേടി ഓടിയെത്തിയത്.