ADVERTISEMENT

ബത്തേരി ∙ വയനാട് അതിർത്തിയിലെ ബന്ദിപ്പൂർ കാടുകൾക്കപ്പുറം ഗുണ്ടൽപേട്ടിൽ പൂ വസന്തം. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങളിലെങ്ങും ചെണ്ടുമല്ലിയും ജമന്തിയും സൂര്യകാന്തിയും പൂവിട്ടു തുടങ്ങി. കാഴ്ചക്കാർക്ക് കണ്ണിനിമ്പമെങ്കിലും ഇത്തവണ പൂ കാണാനെത്തുന്നവർ നന്നേ കുറവെന്ന് കർഷകർ. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം കാരണം വയനാട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് പൂപ്പാടങ്ങളിലേക്കു കാഴ്ചക്കാരെ കുറച്ചത്.

ഓണവിപണി ലക്ഷ്യമിട്ട് കേരളത്തിലേക്കും വിവിധ പെയിന്റ് കമ്പനികളിലേക്കും ഗുണ്ടൽപേട്ടിലെ ചെണ്ടുമല്ലിപ്പൂക്കളെത്തുന്നു. ജില്ലയിൽ നിന്നുള്ള ഒട്ടേറെപ്പേരും ഗുണ്ടൽപേട്ടിൽ വർഷങ്ങളായി പൂക്കൃഷി ചെയ്യാറുണ്ടെങ്കിലും ഇത്തവണ കുറവാണെന്നാണ് അറിയുന്നത്.  ഗോപാൽസ്വാമി ബെട്ടയുടെ അടിവാരങ്ങളിലും പൂക്കൃഷി വ്യാപകമാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com