ADVERTISEMENT

ബത്തേരി∙ കെഎസ്ആർടിസി ബസിൽ നിന്ന് ടിക്കറ്റ് മെഷീൻ മോഷ്ടിച്ചയാള്‍ പിടിയിൽ. പച്ചാടി കിടങ്ങനാട് പണയമ്പം സ്വദേശി ബിജു (22) ആണ് അറസ്റ്റിലായത്. ബത്തേരി പഴയ സ്റ്റാൻഡിൽ നിർത്തിയിരുന്ന ബത്തേരി-പാട്ടവയൽ റൂട്ടിലോടുന്ന ബസില്‍ നിന്നാണ് മെഷീൻ മോഷണം പോയത്. കണ്ടക്ടർ, ഇരിക്കുന്ന സീറ്റിലെ റാക്ക് ബോക്‌സിൽ മെഷീൻ വച്ച ശേഷം ശുചിമുറിയിൽ പോയപ്പോഴായിരുന്നു സംഭവം.

ശനിയാഴ്ച നാലാംമൈലിൽ നിന്നാണ് ബത്തേരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ വീട്ടിലെ മുറിയിലെ അലമാരയിൽ നിന്ന് മെഷീൻ കണ്ടെടുത്തു. എസ്ഐമാരായ രാംദാസ്, ദേവദാസ്, സിവിൽ പൊലീസ് ഓഫിസർമാരായ സുബീഷ്, പ്രവീൺ, ഫൗസിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English Summary:

Man arrested for stealing a ticket machine from a KSRTC bus in Bathery, Kerala. The machine was recovered from the accused's residence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com