ADVERTISEMENT

പനമരം ∙ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റുന്നു. ദിവസേന നാനൂറിലധികം രോഗികൾ എത്തുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ജീവനക്കാർ ഇല്ല.തിരക്കുമൂലം ഒട്ടേറെ പേർ ചികിത്സയും മരുന്നും ലഭിക്കാതെ തിരികെ പോകുന്നതായും പരാതിയുണ്ട്.

സ്ഥലം മാറിപ്പോയ ഫാർമസിസ്റ്റിന് പകരം പുതിയ ആൾ ചാർജ് എടുക്കാത്തതിനാൽ ഫാർമസിയുടെ മുന്നിൽ മാത്രം നീണ്ട നിരയാണ്. പട്ടികവർഗ കുടുംബങ്ങൾ അടക്കം ഒട്ടേറെ പേർക്ക് ആശ്രയമായ സാമൂഹികാരോഗ്യ കേന്ദ്രത്തെ എംഎൽഎ ഉൾപ്പെടെയുള്ളവർ അവഗണിക്കുകയാണെന്നു നാട്ടുകാർ ആരോപിച്ചു.

English Summary:

The Panamaram Community Health Centre is facing a critical staff shortage, impacting healthcare access for over 400 patients daily. Long queues and untreated patients highlight the urgent need for government intervention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com