വയനാട് ജില്ലയിൽ ഇന്ന് (01-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
അക്രഡിറ്റഡ് എൻജിനീയർ
കൽപറ്റ ∙ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു കൂടിക്കാഴ്ച 5നു രാവിലെ 10.30ന്. 04936 202035.
വിദ്യാഭ്യാസ ആനുകൂല്യം
കൽപറ്റ ∙ കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തിൽ 8, 9,10 ക്ലാസുകളിൽ പഠിക്കുന്നവർക്കും വിവിധ പ്രഫഷനൽ കോഴ്‌സിൽ ചേർന്ന് പഠിക്കുന്നവർക്കും ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 25 വരെ www.labourwelfarefund.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സ്വീകരിക്കും. 0471 2463769.
അധ്യാപക നിയമനം
കരിങ്കുറ്റി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ടീച്ചർ ഇൻ എൽഎസ്എം താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 3നു രാവിലെ 11ന്.
അസി.പ്രഫസർ
മാനന്തവാടി ∙ തലപ്പുഴ വയനാട് ഗവ. എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 3നു രാവിലെ 9.30ന്. 04935-257321.
അസി. സർജൻ
മേപ്പാടി ∙ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒപിയിൽ അസിസ്റ്റന്റ് സർജൻ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 7ന് ഉച്ചയ്ക്ക് 2നു കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ. 04936 282854.