ADVERTISEMENT

വായ്പ പദ്ധതി
മാനന്തവാടി
∙ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ ഉപജില്ലാ ഓഫിസിൽ പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നു വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 നും 55 നും ഇടയിൽ പ്രായമുള്ളവരും മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരും ആയിരിക്കണം. 6282019242.

സീനിയർ റസിഡന്റ്
മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നതിനു കൂടിക്കാഴ്ച 19നു രാവിലെ 10ന്. 04935 299424.

സ്കൂൾ കെട്ടിടം ഉദ്ഘാടനം 5ന്
മേപ്പാടി
∙ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 5നു രാവിലെ 10.30നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 1.33 കോടി രൂപ ചെലവഴിച്ചാണ്‌ ഹയർസെക്കൻഡറി വിഭാഗത്തിനു പുതിയ കെട്ടിടം നിർമിച്ചത്‌. വിശാലമായ 6 ക്ലാസ്‌ മുറികൾ പുതിയ കെട്ടിടത്തിലുണ്ട്. പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.

വിദ്യാർഥികൾക്ക് ക്വിസ് മത്സരം
കൽപറ്റ
∙ മുണ്ടേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരുണ്യം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ, 10 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. 6ന് രാവിലെ 10 മുതൽ മുണ്ടേരി സപ്ലൈകോ ഗോഡൗണിൽ നടക്കുന്ന ക്വിസ് മത്സരം നഗരസഭാ അധ്യക്ഷൻ ടി.ജെ.ഐസക് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് എം.കെ.ഷിബു, സെക്രട്ടറി പി.ഷിജു എന്നിവർ അറിയിച്ചു. ഒരു വിദ്യാലയത്തിൽ നിന്നു 2 പേർ അടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെ കാഷ് പ്രൈസ് ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com