ADVERTISEMENT

കൽപറ്റ ∙ഓണം ബംപർ അടിച്ചതു വയനാട്ടിലെ ഏജൻസി വഴി വിറ്റ ടിക്കറ്റിനാണെന്ന വാർത്ത പരന്നതോടെ ഭാഗ്യവാനെത്തേടി നാടാകെ അന്വേഷണം. സിസി സ്വദേശിയായ ഇലവന്തുക്കൽ ജനീഷ് സബ് ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അറിഞ്ഞതോടെ ജനീഷിന്റെ ഏജൻസിയിൽ ആളുകൾ തടിച്ചുകൂടി. പനമരം ടൗണിൽ മധുരവിതരണവും സന്തോഷം പങ്കുവയ്ക്കലും നടന്നു. ജനീഷിന് അഭിനന്ദനപ്രവാഹമായി ഒട്ടേറെ ഫോൺ കോളുകളുമെത്തിയതോടെ എങ്ങും ഉത്സവപ്രതീതി. ലോട്ടറി വിൽപനക്കാരനായിരുന്ന എ.എം. ജിനീഷ് 2009 മുതലാണു പനമരത്ത് ലോട്ടറി മൊത്തവ്യാപാര സ്ഥാപനം തുടങ്ങുന്നത്. ബത്തേരിയിലെ എൻജിആർ ഏജൻസീസിലൂടെയാണു ടിക്കറ്റ് വിറ്റതെന്നു ജിനീഷ് പറഞ്ഞതോടെ അന്വേഷണം ബത്തേരിയിലേക്കു നീണ്ടു. 

മാധ്യമപ്പട ഒന്നടങ്കം ബത്തേരിയിലെ ഏജൻസിയിലെത്തി. മധുരവിതരണവും ആഹ്ലാദപ്രകടനവും ബത്തേരിയിലും നടന്നു. ഇവിടെനിന്നു ബംപർ ടിക്കറ്റ് വാങ്ങിയവരെല്ലാം പലകുറിയാണ് ടിക്കറ്റ് നമ്പർ ഒത്തുനോക്കിയത്. വയനാട്ടിനു പുറത്തുള്ള സുഹൃത്തുക്കളിൽനിന്ന്  ബംപർ അടിച്ചോയെന്നുള്ള അന്വേഷണവുമായി ഒട്ടേറെ ഫോൺ കോളുകളാണ് ബത്തേരിയിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്കും എത്തിയത്. 

ടിക്കറ്റ് വിറ്റത് വയനാട്ടിൽനിന്നാണെങ്കിലും ഭാഗ്യവാൻ വയനാട്ടുകാരനാകുമോയെന്നാണ് ഇനിയറിയാനുള്ളത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ളവർ വ്യാപകമായി ബത്തേരിയിലും കൽപറ്റയിലും പനമരത്തുമെല്ലാമെത്തി ബംപർ ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തരത്തിൽ ആരെങ്കിലുമാണു ഭാഗ്യവാനെങ്കിൽ പുറത്തറിയണമെന്നില്ലെന്ന് ലോട്ടറി വ്യാപാരികൾ പറയുന്നു. വയനാട്ടിലെത്തിയ വിനോദസഞ്ചാരികളിലാരെങ്കിലും വാങ്ങിയ ടിക്കറ്റിനു ബംപർ അടിക്കാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല. 

തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് ബത്തേരിയിലെ റീട്ടെയിൽ വിൽപനശാലയ്ക്ക് നൽകിയ പനമരത്തെ എസ്ജെ ലക്കി സെന്ററിൽ മധുരം വിതരണം ചെയ്യുന്നു.
തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് ബത്തേരിയിലെ റീട്ടെയിൽ വിൽപനശാലയ്ക്ക് നൽകിയ പനമരത്തെ എസ്ജെ ലക്കി സെന്ററിൽ മധുരം വിതരണം ചെയ്യുന്നു.

നേരത്തെ പലതവണ ഒന്നാം സമ്മാനം അടിച്ചിട്ടുണ്ടെങ്കിലും വയനാട്ടിൽ ആദ്യമായാണ് തിരുവോണം ബംപർ അടിക്കുന്നതെന്നു വ്യാപാരികൾ പറഞ്ഞു. ഇക്കുറി ബംപർ അടിച്ചതിനാൽ അടുത്ത പൂജാ ബംപർ വിൽപന വയനാട്ടിൽ പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണവർ. മറ്റു ജില്ലക്കാരായാ ഭാഗ്യാന്വേഷികളിൽ ചിലർ വയനാട്ടിലെത്തി പൂജാം ബംപർ എടുക്കാൻ ഇപ്പോൾത്തന്നെ തീരുമാനിച്ചിട്ടുണ്ട്.

English Summary:

The recent sale of the Onam bumper lottery ticket by Janeesh’s agency in Wayanad has created a buzz across the region. Celebrations erupted in Panamaram and Batheri following news of the lucky win. The lottery ticket brings both joy and curiosity to the area, drawing interest from across India, with many wondering if the winner hails from Wayanad or beyond.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com