ബെയ്ലി പാലവും വെള്ളാർമല സ്കൂളും സംസ്ഥാന മേളയിലേക്ക്

Mail This Article
×
ബത്തേരി∙ ഉരുൾ ദുരന്ത ചിത്രങ്ങളായ വെള്ളാർമല സ്കൂളും ബെയ്ലി പാലവും പുനർനിർമിച്ച വെള്ളമുണ്ട ഗവ. മോഡൽ എച്ച്എസ്എസ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. സാമൂഹികശാസ്ത്ര സ്റ്റിൽ മോഡലിൽ ശിവഹരിയും ബ്രഹ്മകൃഷ്ണയും ചേർന്നാണ് അവതരിപ്പിച്ചത്. താഴ് വാരങ്ങളോടു കൂടിയ മലനിരകളും ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളും കെട്ടിടങ്ങളും വീടുകളും പുന്നപ്പുഴയ്ക്കു കുറുകെ സൈന്യം തീർത്ത ബെയ്ലി പാലവും പുനർനിർമിക്കപ്പെട്ടു. വയനാട്ടിലെ നിർദിഷ്ട തുരങ്ക പാത, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കാർഷിക മേഖലകൾ, വനമേഖലകൾ, ടൗൺഷിപ്പുകൾ എന്നിവയും ഇവർ സ്റ്റിൽ മോഡലുകളാക്കി.
English Summary:
Through a poignant and realistic recreation of the Vellarimala School and Bailey Bridge landslide disasters, students of Vellomunda Government Model HSS are raising awareness and advocating for disaster preparedness as they advance to the state-level competition.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.