ആവേശം പകരാൻ മുതുമുത്തശ്ശിയും
Mail This Article
×
നടവയൽ ∙ തെയ്യത്തിരയുടെ കൃത്യം വയസ്സ് ആർക്കും അറിയില്ല. 80 ന് മുകളിലാണെന്ന് മാത്രമറിയാം. മകളുടെ മകളുടെ മകനായ ആദിത്യൻ അഭിലാഷിനെ കലോത്സവ വേദിയിൽ പ്രോത്സാഹിപ്പിക്കാൻ കോഴിക്കോട്ടുനിന്ന് എത്തിയതാണ് തെയ്യത്തിര. ഹൈസ്കൂൾ ഓട്ടൻതുള്ളലിൽ തുടർച്ചയായി രണ്ടാം തവണയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയാണ് ആദിത്യൻ തെയ്യത്തിരയെ സന്തോഷിപ്പിച്ചത്.
ആദിത്യനൊപ്പം സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന തിരുവനന്തപുരത്തേക്ക് പോകുമോ എന്ന ചോദ്യത്തിന് മറുപടി ചിരി മാത്രം. അത്രയും ദൂരം പോകാൻ ആരോഗ്യം അനുവദിക്കല്ലല്ലോ എന്ന് കൂടെയുള്ള ബന്ധുക്കൾ. ബത്തേരി സർവജന എച്ച്എസ്എസിലെ 9–ാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യൻ. അച്ഛൻ അഭിലാഷ് കലാലയവും അമ്മ അനു അഭിലാഷും നൃത്ത മേഖലയിലാണ്.
English Summary:
This heartwarming story from the Wayanad District School Kalolsavam highlights the unwavering support of an octogenarian, Theyyatthira, for her great-grandson, Adityan Abhilash, a talented Ottanthullal performer.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.