സിംഹത്തിന്റെ മടിയിൽനിന്ന് വന്ന് സമ്മാനവുമായി മടങ്ങി
Mail This Article
നടവയൽ ∙ സിംഹത്തിന്റെ മടിയിൽ നിന്നാണ് പത്താം ക്ലാസുകാരൻ ഹനിൻ അഹമ്മദിന്റെ കലോത്സവ വേദിയിലേക്കുള്ള വരവ്. തിരിച്ചു പോയതാകട്ടെ കവിതാലാപനത്തിലും മോണോ ആക്ടിലും ഒന്നാം സ്ഥാനം നേടിക്കൊണ്ടും. മനോരമ മാക്സിന്റെ വരാനിരിക്കുന്ന വെബ് സീരീസ് ‘സോൾ സ്റ്റോറീസി’ലെ കഥകളിലൊന്നായ ‘സിംഹത്തിന്റെ മടിയി’ലെ പ്രധാന താരമാണ് ഹനിൻ അഹമ്മദ്.
രഞ്ജി പണിക്കർക്കൊപ്പമാണ് സിംഹത്തിന്റെ മടിയിൽ ഹനിൻ വേഷമിട്ടത്. വെബ് സീരീസ് ചിത്രീകരണത്തിരക്കുകൾക്കിടെയിൽ നിന്നാണ് ഹനിൻ മത്സങ്ങൾക്കെത്തിയത്. മൂലങ്കാവ് ജിഎച്ച്എസ്എസ് വിദ്യാർഥിയാണ്. ടി.സുബ്രഹ്മണ്യന്റെ ‘യുവത്വം’ എന്ന കവിതയാണ് ഹനിൻ അവതരിപ്പിച്ചത്. സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടുന്നത് മൂന്നാം തവണ . ഉരുൾ ദുരന്ത ഭൂമിയിലെ വിവിധ രംഗങ്ങൾ അവതരിച്ചാണ് മോണോ ആക്ടിൽ ഒന്നാമതെത്തിയത്. ഉപജില്ലാ തലത്തിൽ മികച്ച നടനായും ഹനിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബത്തേരി കുപ്പാടി കോലോത്തും പീടിയേക്കൽ കബീറിന്റെയും ഷബ്നയുടെയും മകനാണ്.