ചവിട്ടുനാടകത്തിൽ വാലന്റൈൻ വിജയം
Mail This Article
×
നടവയൽ ∙ രാജാവിന്റെ കൽപനയെ തകർത്തെറിഞ്ഞ വാലന്റൈനിന്റെ കഥ പറഞ്ഞ ചവിട്ടുനാടകത്തിൽ പുൽപള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിന് രണ്ടാംവർഷവും സംസ്ഥാനതലത്തിലേക്ക് യോഗ്യത. യുദ്ധം ജയിക്കാൻ ധീരരായി പോരാളികളുണ്ടാകാൻ രാജ്യത്ത് വിവാഹം നിരോധിച്ച് രാജാവ് കൽപന പുറപ്പെടുവിച്ചു. ഇതിനെ എതിർത്ത് വിവാഹം ചെയ്ത വാലന്റൈനെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന്റെ കഥയായിട്ടാണ് പുൽപള്ളി വിജയ എത്തിയത്. എറണാകുളം കുറുമ്പതുരുത്ത് സ്വദേശി റോയി ജോർജുകുട്ടിയാണ് പരിശീലിപ്പിച്ചത്. ഇതേ കഥയുമായി അരങ്ങിലെത്തിയ മാനന്തവാടി എംജിഎം സ്കൂളിനാണ് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം. തുടർച്ചയായി നാലാംതവണയാണ് എംജിഎം സ്കൂളിന്റെ വിജയം.
English Summary:
Pulpally Vijaya HSS and Mananthavady MGM School emerged victorious at the Wayanad District School Arts Festival with their captivating Chavittu Natakam performances based on the story of Valentine's defiance against an unjust law.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.