ADVERTISEMENT

നടവയൽ ∙ ഇപ്പോൾ ഇരുട്ടാണോ പകലാണോ എന്നറിയില്ല, പക്ഷേ ഉള്ളിൽ സംഗീതത്തിന്റെ വെളിച്ചമുണ്ട്. ആ വെളിച്ചത്തിലേക്ക് മക്കളെ നയിക്കുകയാണ് ജയരാജൻ. കാഴ്ചപരിമിതിയുള്ള അച്ഛൻ സി.ആർ.ജയരാജന്റെ ശിക്ഷണത്തിൽ മത്സരിച്ച മകൻ ആനന്ദ് രാജിന് ഹൈസ്കൂൾ വിഭാഗം പുല്ലാങ്കുഴൽ, നാദസ്വരം, കഥാപ്രസംഗം എന്നീ ഇനങ്ങളിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിച്ചു.

കലാ കുടുംബമാണ് ജയരാജന്റേത്. അച്ഛൻ ചന്തുവും അമ്മ രാധയും പാട്ടുകാരായിരുന്നു. മൂത്തമകൻ ആദർശ് രാജിനെയാണ് ആദ്യം പരിശീലിപ്പിച്ച് കലോത്സവത്തിൽ എത്തിക്കുന്നത്. നാദസ്വരം, ക്ലാരനെറ്റ്, ഓടക്കുഴൽ, വൃന്ദവാദ്യം ഇനങ്ങളിൽ ആദർശ് തുടർച്ചയായി സംസ്ഥാന തലത്തിലെത്തി. ഇപ്പോൾ ആദർശ് കോളജിലാണ്. അതോടെ അനിയൻ ആനന്ദ് രംഗത്തെത്തി. അനിയന്റെ മത്സരം കാണാൻ ഏട്ടൻ വേദിയിൽ ഉണ്ടായിരുന്നു. ഓടക്കുഴലാണ് കൂട്ടത്തിൽ ആനന്ദിന് ഏറെയിഷ്ടം. ജയരാജനും ഭാര്യ ടി.കെ.സീമയും പനവല്ലി ഗവ. എൽപി സ്കൂളിൽ അധ്യാപകരാണ്.

English Summary:

At the Wayanad District School Arts Festival in Nadavayal, Anand Raj, a high school student, achieved a remarkable feat. Guided by his visually impaired father, C.R. Jayarajan, Anand secured first place with A Grade in Pullankuzhal, Nadaswaram and Kathaprasangam. This heartwarming story showcases the power of music and determination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com