ADVERTISEMENT

ഊട്ടി ∙ അതിശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയിൽ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിലാണ് മഞ്ഞുവീഴ്ച ദൃശ്യമായത്. പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, എച്ച്പിഎഫ് തലക്കുന്ത എന്നിവിടങ്ങളിലായിരുന്നു മഞ്ഞുവീഴ്ച. പകൽ കഠിനമായ വെയിലും രാത്രിയിൽ അതിശൈത്യവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.

മഞ്ഞുവീഴ്ചയുടെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികളും എത്തിത്തുടങ്ങി. രാത്രിയിൽ 4 മുതൽ 5 ഡിഗ്രി വരെയാണു താപനില. വരും ദിവസങ്ങളിൽ ഇതു പൂജ്യത്തിലെത്താനാണ് സാധ്യത. നവംബർ പകുതിയോടെ തുടങ്ങേണ്ട മഞ്ഞുവീഴ്ച കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ വൈകിയാണു തുടങ്ങിയത്.

English Summary:

Ooty snowfall blankets the hill station, bringing breathtaking winter scenes. Tourists flock to witness the rare and beautiful event, delayed this year due to climate change.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com