പുതുവത്സര ആഘോഷം: ഊട്ടിയിൽ തിരക്കില്ല

Mail This Article
ഗൂഡല്ലൂർ ∙ പുതുവത്സര ആഘോഷങ്ങൾക്കായി സഞ്ചാരികൾ ഊട്ടിയിലെത്തി. ഊട്ടിയിലെ കോട്ടേജുകളും ഹോട്ടലുകളും നേരത്തെ സഞ്ചാരികൾ ബുക്ക് ചെയ്തിരുന്നു. ഹോട്ടലുകളിൽ പുതുവത്സര പരിപാടികൾ നടത്തിയിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ നേരിയ തിരക്ക് അനുഭവപ്പെട്ടു. നീലഗിരി സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്ക് ഇ–പാസ് നിർബന്ധമാക്കിയതോടെ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞിരുന്നു. ഇ-പാസ് കിട്ടുന്നതിനും ബുദ്ധിമുട്ട് നേരിട്ടു തുടങ്ങി.
ചിലപ്പോൾ ഇ–പാസ് സൈറ്റ് തുറക്കാൻ ബുദ്ധിമുട്ടാണ്. സഞ്ചാരികൾ താമസിക്കുന്ന ഹോട്ടലിൽ ബുക്കിങ് വിവരങ്ങൾ നൽകിയാലേ ഇ–പാസ് അനുവദിക്കുകയുള്ളു. തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ സന്ദർശകരെ നിരാശരാക്കുന്നു. മുൻപ് സഞ്ചാര സീസണുകളിൽ ജില്ലയിൽ കനത്ത തിരക്ക് ഉണ്ടാകാറുണ്ടായിരുന്നു. ഇപ്പോൾ എവിടെയും ഗതാഗത സ്തംഭനം ഉണ്ടാകാറില്ല. ഇ–പാസ് വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചതായി വ്യാപാരികൾ പറയുന്നുണ്ട്.