പുതുവത്സരം ആഘോഷിച്ച് പത്തനംതിട്ട –മാനന്തവാടി ബസിലെ യാത്രക്കാർ

Mail This Article
×
മാനന്തവാടി ∙ പത്തനംതിട്ടയിൽ നിന്നു ദിവസവും ഗുരുവായൂർ കുറ്റ്യാടി വഴി മാനന്തവാടിക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ പുതുവത്സരം ആഘോഷിച്ചു. ബസിലെ സ്ഥിരം യാത്രക്കാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
തിരുവല്ല ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ ശ്യാം കുമാർ, സ്റ്റേഷൻ മാസ്റ്റർ കെ.ജി.സന്തോഷ്, വണ്ടാനം മെഡിക്കൽ കോളജ് നഴ്സിങ് സൂപ്രണ്ട് ആർ.പ്രസീത, രമേശൻ കാവുംഭാഗം, മഞ്ജു കൃഷ്ണകുമാർ, റോബി ജോസഫ് ചേട്ടിശ്ശേരിൽ, എസ്.ലീപ എന്നിവർ പ്രസംഗിച്ചു. നിലവിൽ സർവീസിന് ഉപയോഗിക്കുന്ന 2 ബസുകളും യാത്രയ്ക്കിടയിൽ സ്ഥിരം തകരാറിലാകുന്ന സാഹചര്യത്തിൽ പുതിയ ബസ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
English Summary:
KSRTC Superfast passengers celebrated New Year's Eve. A WhatsApp group of regular commuters on the Pathanamthitta-Mananthavady route organized the festive gathering at the Thiruvalla depot.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.