ADVERTISEMENT

ഗൂഡല്ലൂർ ∙ മാലിന്യ സംസ്കരണത്തിന് കരാറെടുത്തയാൾ കാലാവധി കഴി‍ഞ്ഞിട്ടും ഗൂഡല്ലൂർ നഗരസഭയുടെ വാഹനങ്ങൾ കൈമാറാത്തതിനെത്തുടർന്നാണ് പൊലീസിന്റെ സഹായത്തോടെ നഗരസഭ വാഹനങ്ങൾ പിടിച്ചെടുത്തു. ഡിസംബർ 31 മാലിന്യ സംസ്കരണത്തിനുള്ള കരാർ കാലാവധി അവസാനിച്ചിരുന്നു. മാലിന്യ സംസ്കരണത്തിന് പഴയ കരാറുകാരന് വീണ്ടും സംസ്കരണത്തിന് നൽകരുതെന്ന് ബോർഡ് തീരുമാനിച്ചിരുന്നു. 10 വാഹനങ്ങളാണ് നഗരസഭ കരാറുകാരന് നൽകിയിരുന്നത്. ഇപ്പോൾ മാലിന്യ സംസ്കരണം നഗരസഭ നേരിട്ടാണ് നടത്തുന്നത്.നേരത്തെ മാലിന്യം സംസ്കരണത്തിൽ വൻ അഴിമതി നടന്നതായി ആരോപണം ഉയരുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ നഗരസഭ ഓഫിസിൽ എത്തിച്ചു.

English Summary:

Goodeallur waste management contract termination led to the seizure of ten vehicles from the previous contractor. The municipality is now managing waste collection directly after the contract expired on December 31st.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com