വയനാട് ജില്ലയിൽ ഇന്ന് (09-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
ഡോക്ടർ നിയമനം
മാനന്തവാടി ∙ വയനാട് സർക്കാർ മെഡിക്കൽ കോളജിൽ പീഡിയാട്രിക്, അനസ്‌തേഷ്യോളജി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിലേക്കു താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 13നു രാവിലെ 11നു പ്രിൻസിപ്പൽ ഓഫിസിൽ. എംബിബിഎസ് ബിരുദവും എംഡി/എംഎസ്/ ഡിഎൻബിയും ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷനുള്ള ഡോക്ടർമാർക്കു പങ്കെടുക്കാം.
ആരോഗ്യകേന്ദ്രത്തിൽ നിയമനം
എടവക ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നിഷ്യൻ, ഒപി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 16നു രാവിലെ 11ന്. 04935 -296906.
ആശാ വർക്കർ
കൽപറ്റ ∙ നഗരസഭാ പരിധിയിലെ 8, 10, 20, 25 വാർഡുകളിലേക്ക് ആശാ വർക്കർമാരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 14നു രാവിലെ 10നു കൽപറ്റ ജനറൽ ആശുപത്രിയിൽ. പത്താം ക്ലാസ് പാസായ 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായ വനിതകൾക്ക് പങ്കെടുക്കാം.
ട്രേഡ്സ്മാൻ
മീനങ്ങാടി ∙ ഗവ പോളി ടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ഇൻ സർവേ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ഇന്നു രാവിലെ 11ന്. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/കെജിസിഇ/ ടിഎച്ച്എസ്എൽസിയാണ് യോഗ്യത. 04936 247420.
ഇന്ന് വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ പകൽ 8.30–5.30: ആറുവാൾ, ചെറുകര, മംഗലശ്ശേരി മല.