ADVERTISEMENT

ഓർമപ്പെരുന്നാൾ നാളെ മുതൽ
കേണിച്ചിറ ∙ പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെയും തോമാശ്ലീഹയുടെയും ഓർമപ്പെരുന്നാളും ആദ്യഫല സമർപ്പണവും നാളെയും മറ്റന്നാളുമായി നടക്കും. നാളെ വൈകിട്ട് 5ന് വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ തിരുനാളിന് കൊടിയേറ്റും.തുടർന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയ്ക്കു സ്വീകരണം നൽകും. 6.30 ന് സന്ധ്യാ പ്രാർഥന, പ്രസംഗം. തുടർന്ന് 7.30 ന് നെല്ലിക്കര കുരിശിങ്കലേക്ക് പ്രദക്ഷിണം. തുടർന്ന് പാച്ചോർ നേർച്ച, ആശീർവാദം. 12 ന് രാവിലെ 7.30 ന് പ്രഭാത പ്രാർഥന. 8.30 ന് മൂന്നിന്മേൽ കുർബാന തുടർന്ന് പ്രദക്ഷിണം, ധൂപ പ്രാർഥന, ആശീർവാദം, ആദ്യഫല ലേലം, നേർച്ച ഭക്ഷണത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നിന് കൊടിയിറക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com