ADVERTISEMENT

കൽപറ്റ ∙ മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യപദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൂട്ടയോട്ടം നാളെ. രാവിലെ 6.30ന് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ ഒളിംപിക് അസോസിയേഷൻ, വയനാട് ഫെസ്റ്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങിയ സംഘടനകളുമായി സഹകരിച്ച് കൽപറ്റ പഴയ ബസ് സ്റ്റാൻഡിനു സമീപം യെസ് ഭാരത് വെഡ്ഡിങ് കലക്‌ഷൻസിനു മുൻവശത്തുനിന്നു രാവിലെ 6.30നാണ് 5 കിലോമീറ്റർ ദൈർഘ്യമുള്ള കൂട്ടയോട്ടം. ആനപ്പാലം, മുണ്ടേരി, വെയർഹൗസ് റോഡ് വഴി പിണങ്ങോട് ജംക്‌ഷനിലൂടെ യെസ് ഭാരതിനു മുന്നിൽ തന്നെ അവസാനിക്കും.റജിസ്റ്റർ ചെയ്ത 200 പേർക്കാണ് കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ അവസരം.

റജിസ്ട്രേഷൻ സൗജന്യം. നമ്പർ: 0495 2367522.കർമോത്സുകതയ്ക്ക് ഹൃദയം ഉപയോഗിക്കാം (യൂസ് ഹാ‍ർട്ട് ഫോർ ആക്‌ഷൻ) എന്ന ലോക ഹൃദയദിന സന്ദേശം പ്രചരിപ്പിക്കാനാണ് കൂട്ടയോട്ടം. ഇന്നു വൈകിട്ട് 5.30 വരെ റജിസ്റ്റർ ചെയ്യാം.നിർധന ഹൃദ്രോഗികൾക്ക് പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും അവസരമൊരുക്കാൻ മനോരമ 1999ൽ ആരംഭിച്ച പദ്ധതിയാണ് ഹൃദയപൂർവം. പദ്ധതിയുടെ രജതജൂബിലി ആഘോഷം 13ന് കോട്ടയത്ത് നടക്കും. സംസ്ഥാനത്ത് ഇതുവരെ 82 സൗജന്യ ഹൃദയ പരിശോധനാ ക്യാംപുകളും 2500 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്.സ്ഥലം: കൽപറ്റ യെസ് ഭാരതിനു മുൻവശം തീയതി: ജനുവരി 12 ഫ്ലാഗ് ഓഫ്: രാവിലെ 6.30 റൂട്ട് മാപ്പ്: ആനപ്പാലം, മുണ്ടേരി,വെയർഹൗസ് റോഡ് വഴി പിണങ്ങോട് ജംക്‌ഷനിലൂടെ യെസ് ഭാരതിനു മുന്നിൽ തന്നെ അവസാനിക്കും.ദൂരം 5 കിലോമീറ്റർ.

English Summary:

Hrudayapuurvam 5km run is happening in Kalpetta on January 12th. This event celebrates the Silver Jubilee of the heart health program with a 5km run starting at 6:30 AM from Yes Bharat, Kalpetta, covering Aanapalam, Munderi, and Warehouse Road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com