സഖ്യം വയനാട് ജില്ലാ നഴ്സറി കലോത്സവം ഫെബ്രുവരി 8 ന്
Mail This Article
മാനന്തവാടി∙ സഖ്യം മാനന്തവാടി യൂണിയൻ വയനാട് ജില്ലാതലത്തിൽ നടത്തുന്ന നഴ്സറി കലോത്സവം ഫെബ്രുവരി എട്ടിനു കണിയാരം സെന്റ് ജോസഫ് ടിടിഐയിൽ നടത്തും.16 ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുക. മത്സരയിനങ്ങളും വിശദ വിവരങ്ങളും ചുവടെ:– ചിത്രരചന, പെയ്ന്റിങ് (20 മിനിറ്റ്) കയ്യെഴുത്ത് മലയാളം, ഇംഗ്ലിഷ് (10മിനിറ്റ്). നാടോടി നൃത്തം (5 മിനിറ്റ്), സംഘനൃത്തം (10 മിനിറ്റ്, പരമാവധി ഏഴുപേർ), പ്രച്ഛന്ന വേഷം (ഒരു മിനിറ്റ്), കഥ പറയൽ മലയാളം, ഇംഗ്ലിഷ് (മൂന്നു മിനിറ്റ്), പ്രസംഗം മലയാളം (മൂന്നു മിനിറ്റ്, വിഷയം: എന്റെ സ്വപ്നം), പ്രസംഗം ഇംഗ്ലിഷ് (മൂന്നു മിനിറ്റ് , വിഷയം: My India) സംഘഗാനം (അഞ്ചു മിനിറ്റ്, പരമാവധി ഏഴു പേർ), ആംഗ്യ പ്പാട്ട് മലയാളം, ഇംഗ്ലിഷ് (മൂന്നു മിനിറ്റ്), കവിത മലയാളം, ഇംഗ്ലിഷ് (മൂന്നു മിനിറ്റ്), ചിരി മത്സരം.
മത്സരാർഥികൾക്കുള്ള നിർദേശങ്ങൾ:– 1. മത്സരത്തിൽ പങ്കെടുക്കുന്നവർ ഈ മാസം 20ന് അകം പേര് റജിസ്‌റ്റർ ചെയ്യണം. 2. രചന മത്സരങ്ങൾക്ക് പേപ്പർ സംഘാടകർ നൽകും. മറ്റു സാമഗ്രികൾ സ്വയം കരുതണം. 3. നഴ്സറി വിദ്യാർഥിയാണെന്നതിനുള്ള സാക്ഷ്യപത്രം ഉണ്ടായിരിക്കണം. 4. ഹരിത പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. 5. ഒരു കുട്ടിക്ക് സ്റ്റേജിനത്തിൽ പരമാവധി 3 എണ്ണത്തിൽ പങ്കെടുക്കാം. 5. സ്റ്റേജിനങ്ങളിൽ ഒരു സ്ഥാപനത്തിൽ നിന്ന് വ്യക്തിഗത ഇനത്തിൽ മൂന്നു പേർക്കും ഗ്രൂപ്പിനത്തിൽ ഒരു ടീമിനും പങ്കെടുക്കാം. ഓഫ് സ്റ്റേജിനങ്ങൾക്ക് പങ്കെടുക്കുന്നതിൽ നിബന്ധനകളില്ല. 6. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകും. 7. വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും. 8. കൂടുതൽ പോയിന്റ് നേടുന്ന ആദ്യ രണ്ട് സ്ഥാപനങ്ങൾക്ക് എവർറോളിങ് ട്രോഫി നൽകും. 9. മത്സരാർഥികൾ ഭക്ഷണം ആവശ്യമെങ്കിൽ സ്വയം കരുതണം. 10. മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സംഘാടക സമിതിയുടേതായിരിക്കും. ഫോൺ – 9747951980, 9946426690.