ADVERTISEMENT

ഫാർമസിസ്റ്റ് കൂടിക്കാഴ്ച
കൽപറ്റ ∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ 304/2023) തസ്തികയുടെ കൂടിക്കാഴ്ച 29 മുതൽ 31 വരെ പിഎസ്‌സി ജില്ലാ ഓഫിസിലും 31ന് കോഴിക്കോട് മേഖലാ ഓഫിസിലും നടത്തും.

ബോധവൽക്കരണ ക്യാംപ്
കൽപറ്റ ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇഎസ്ഐസി) എന്നിവർ ചേർന്ന് വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി 27നു രാവിലെ 9 മുതൽ കൽപറ്റ വുഡ്‌ലാൻഡ്സ് ഹോട്ടലിൽ ജില്ലാതല ബോധവൽക്കരണ ക്യാംപും ഔട്ട്റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. അംഗങ്ങൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്ക് സ്പോട്ട് റജിസ്ട്രേഷൻ നടക്കാം.

അധ്യാപക നിയമനം
കൊളവള്ളി ∙ ഗവ. എൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി അധ്യാപക തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 2ന് സ്കൂളിൽ. 9526416565.

വ്യോമസേനയിൽ അവസരം
കൽപറ്റ ∙ പ്ലസ്ടു സയൻസ്, ബി‌ഫാം എന്നിവ പാസായവർക്ക് വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ് തസ്തികയിൽ സ്ഥിരനിയമനത്തിന് അവസരം. ഫെബ്രുവരി ആദ്യവാരം എറണാകുളം മഹാരാജാസ് കോളജിൽ നടത്തുന്ന ജനറൽ റിക്രൂട്മെന്റിലാണു ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. ഉദ്യോഗാർഥികൾ 2001 ജൂലൈ 3 നും 2006 ജൂലൈ 3 നും ഇടയിൽ ജനിച്ചവരായിരിക്കണം.

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
കൽപറ്റ ∙ പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതിയെക്കുറിച്ച് ജനങ്ങളിലും വിദ്യാർഥികളിലും അവബോധം സൃഷ്ടിക്കുന്നതിനും ബിരുദ–ബിരുദാനന്തര വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരം ഒരുക്കുന്നതിനുമുള്ള ‌ഇന്റേൺഷിപ് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കുന്നവർ ഫെബ്രുവരി 10നു മുൻപ് ceo.sarovaram@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡേറ്റ അയയ്ക്കണം. 7356815518.

സമ്മാന വിതരണം
കൽപറ്റ ∙ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും ക്ലിന്റ് സ്മാരക ബാലചിത്ര രചനാ മത്സര വിജയികൾക്കും ഉജ്വല ബാല്യ പുരസ്‌കാര ജേതാക്കളായ കുട്ടികൾക്കുമുള്ള സമ്മാന വിതരണം നാളെ ഉച്ച കഴിഞ്ഞ് 2ന് കൽപറ്റ എസ്കെഎംജെ സ്‌കൂളിലെ ജിനചന്ദ്ര സ്മാരക ജൂബിലി ഹാളിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com