ADVERTISEMENT

ഗൂഡല്ലൂർ∙ കടിച്ച പാമ്പിനെ പിടികൂടി ചാക്കിലാക്കി തൊഴിലാളി ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി. നാടുകാണി പൊന്നൂർ സ്വദേശിയായ കണ്ണയ്യൻ (58) ആണു പാമ്പുമായി ആശുപത്രിയിലെത്തിയത്. പെരിയശോലയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിൽ കാപ്പി പറിക്കുന്നതിനടയിൽ കാപ്പിച്ചെടിയുടെ മുകളിലിരുന്ന പാമ്പ് കണ്ണയ്യന്റെ തലയിൽ മൂന്ന് സ്ഥലത്തായി കടിച്ചു.

കടിച്ച പാമ്പിനെ ഉടൻ കണ്ണയ്യൻ പിടികൂടി.  പാമ്പിനെയും കണ്ണയ്യനെയും കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കടിച്ച പാമ്പിനെ ഡോക്ടറെ കാണിക്കുന്നതിനാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പിന്നീട് പാമ്പിനെ സമീപത്തുള്ള വനത്തിൽ കൊണ്ടു പോയി തുറന്നു വിട്ടു. കണ്ണയ്യനെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

English Summary:

Gudalur snake bite victim Kannayan brought the snake that bit him to the hospital for treatment. After receiving initial treatment, he was transferred to a better-equipped hospital for further care.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com