തലപ്പുഴ കമ്പമലയിൽ കാട്ടുതീ: 10 ഹെക്ടറോളം വനത്തിലെ പുൽമേടുകൾ കത്തി നശിച്ചു

Mail This Article
മാനന്തവാടി ∙ കത്തിയെരിയുന്ന കുംഭമാസ വെയിലിനൊപ്പം ആശങ്കയായി കാട്ടുതീയും. ഇന്നലെ തലപ്പുഴ കമ്പമലയിൽ ഉണ്ടായ കാട്ടുതീ വനപാലകരും അഗ്നിരക്ഷാ സേനയും ഏറെ പണിപ്പെട്ടാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതെ നിയന്ത്രിച്ചത്. തവിഞ്ഞാൽ പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന പിലാക്കാവ് കമ്പമല മലനിരകളിലാണ് ഇന്നലെ ഉച്ചയോടെ തീ പടർന്നത്. 10 ഹെക്ടറോളം വനത്തിലെ പുൽമേടുകൾ കത്തി നശിച്ചതായാണു പ്രാഥമിക നിഗമനം.
മാനന്തവാടിയിൽ നിന്നും 3 യൂണിറ്റും കൽപറ്റയിൽ നിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിരുന്നു. വാഹനം എത്തുന്നിടത്ത് നിന്നു 4 കിലോമീറ്റർ മല നടന്നുകയറി ഫയർ ബീറ്റ് ഉപയോഗിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്. മലയടിവാരത്തെ ജനവാസ കേന്ദ്രങ്ങളിൽ തീ പടരാതെ ഇരിക്കാൻ പ്രത്യേക യൂണിറ്റുകൾ ഒരുക്കിയിരുന്നു. 4 മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിലൂടെയാണു തീ നിയന്ത്രണ വിധേയമാക്കിയത്.
കാടിനെ അടുത്തറിയുന്ന വനപാലകർക്കും ആർആർടി സംഘത്തിനും ഒപ്പം അഗ്നിരക്ഷാ സേന മാനന്തവാടി സ്റ്റേഷൻ ഓഫിസർ പി.കെ.ഭരതൻ, ഗ്രേഡ് എഎസ്ടിഒമാരായ ഐ.ജോസഫ്, സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.എ.ജയൻ, ബിനീഷ് ബേബി, ആർ.സി.ലെജിത്, കെ.ആനന്ദ്, ദീപ്ത് ലാൽ, സി.ബി.അഭിജിത്, കെ.എസ്.സന്ദീപ്, ഹോം ഗാർഡുമാരായ മുരളീധരൻ, എം.എസ്.ബിജു, ഷൈജറ്റ് മാത്യു എന്നിവർ പങ്കെടുത്തു.കഴിഞ്ഞ ദിവസം ബാണാസുര മലയിലും കാട്ടുതീ ഉണ്ടായിരുന്നു. വേനൽ കടുത്തതോടെ കാട്ടുതീ വ്യാപിക്കുന്നത് തടയാൻ വനപാലകർ ജാഗ്രത പുലർത്തുക