കൽപറ്റ–പടിഞ്ഞാറത്തറ റോഡിൽ ഒരു മണിക്കൂറിനിടെ 3 അപകടം

Mail This Article
×
കാവുംമന്ദം ∙ അപകടം പതിവായ കൽപറ്റ–പടിഞ്ഞാറത്തറ റോഡിൽ ഇന്നലെ ഒരു മണിക്കൂറിനിടെ 3 അപകടം. വൈകിട്ടോടെ കാവുംമന്ദം ഭാഗത്ത് 2 കിലോമീറ്ററിനുള്ളിൽ ആണ് വിവിധ വാഹനങ്ങൾ അപകടത്തിൽ പെട്ടത്. കിണർ ജംക്‌ഷനിൽ ഓട്ടോയും ടിപ്പറും കൂട്ടിയിടിച്ചതാണ് ആദ്യ അപകടം. സംഭവത്തിൽ ഓട്ടോ ഭാഗികമായി തകർന്നു. ഇവിടെ നിന്ന് 50 മീറ്റർ മാത്രം ദൂരത്തായി ഗുഡ്സ് വാഹനം തോട്ടത്തിലേക്കു മറിഞ്ഞതാണ് മറ്റൊന്ന്. ഇതിൽ അജീഷ് അമ്പലവയൽ എന്നയാൾക്ക് പരുക്കേറ്റു. ഇയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടത്തറക്കടവ് പുഴയുടെ സമീപത്ത് കാർ മറിഞ്ഞതാണ് മൂന്നാമത്തെ അപകടം. പുഴയുടെ തൊട്ടടുത്തായി മരത്തിൽ തങ്ങി നിന്നതു കൊണ്ടാണ് വൻ അപകടം ഒഴിവായത്. റോഡ് പണി പാതി വഴി നിലച്ചതിനാൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് ഈ റോഡിൽ അപകടം പതിവാക്കുന്നത്.
English Summary:
Road accidents highlight urgent safety concerns. Incomplete road construction and a lack of safety measures are cited as the main causes for the frequent accidents on the Kalpetta-Padinjarathara road.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.