ADVERTISEMENT

നെല്ലിമുണ്ട (വയനാട്) ∙ തേയിലത്തോട്ടത്തിലെ മരത്തിനു മുകളിൽ പുലിയെ കണ്ടത് പരിഭ്രാന്തി പരത്തി. ബുധൻ രാവിലെയോടെ പോഡാർ എസ്റ്റേറ്റിനു കീഴിലെ നെല്ലിമുണ്ട ഡിവിഷനിലെ സായിപ്പുകുന്നിലാണു മരത്തിനു മുകളിലായി പുലിയെ കണ്ടത്. രാവിലെ ഏഴോടെ ജോലിക്കെത്തിയ സ്ത്രീ തൊഴിലാളികൾ അടക്കമുള്ളവരാണു പുലിയെ കണ്ടത്.  ഇവർ ശബ്‌ദമുണ്ടാക്കിയതോടെ പുലി മരത്തിൽ നിന്നു ചാടി തേയിലച്ചെടികൾക്കുള്ളിലേക്ക് മറഞ്ഞു.  കാട്ടുനായ്ക്കൾ ഓടിച്ചപ്പോൾ പുലി പേടിച്ച്‌ മരത്തിൽ കയറിയതാണെന്ന് തോട്ടം തൊഴിലാളികൾ പറഞ്ഞു. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങി.

English Summary:

Leopard sighting in Wayanad's Nellimunda triggers fear after the animal was seen in a tea estate. The incident occurred at Saipukkunnu in the Podar Estate, prompting concerns among residents and officials.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com