ADVERTISEMENT

പനമരം∙ കാലവർഷത്തിൽ പുഴകൾ കരകവിഞ്ഞു വെള്ളം കയറി മൂടിയ കുളങ്ങളിലും തോടുകളിലും വേനൽ കനത്ത് വെള്ളം വറ്റി തുടങ്ങിയതോടെ മീൻപിടിത്തം തകൃതിയായി. വർഷങ്ങൾക്ക് മുൻപ് പ്രകൃതിയൊരുക്കിയ കുളങ്ങളിലും ഇഷ്ടിക നിർമാണത്തിന് മണ്ണെടുത്ത കുഴികളിലും ഇതിനോടു ചേർന്നുള്ള ചെറുതോടുകളിലുമാണ് മീൻപിടിത്തം തകൃതിയായി നടക്കുന്നത്. വെള്ളം കുറഞ്ഞു തുടങ്ങിയ കുളങ്ങളിലെ ബാക്കിയുള്ള വെള്ളം തേകിയും വലവീശിയും ചൂണ്ടയിട്ടും കുളം ഇളക്കിയുമാണ് മീൻപിടിക്കുന്നത്. ഒരു ടീം മീൻപിടിത്തം കുളത്തിൽ അവശേഷിക്കുന്ന മീനുകളെ എല്ലാം തന്നെ പിടിച്ചു പോയാലും ഇതറിയാതെ അടുത്ത ടീമും തുണിവലയും മറ്റുമായി കുളത്തിലിറങ്ങും.

മീൻപിടിക്കാൻ എത്തുന്നതിൽ ഏറെയും വിവിധ ഊരു നിവാസികളാണ്. പണിക്ക് പോകാത്ത സമയത്തെ ഒഴിവ് സമയങ്ങളിലാണ് കുടുംബത്തിലുള്ള കൊച്ചു കുട്ടികൾ അടക്കമാണ് മീൻപിടിത്തത്തിനായി ഇറങ്ങുന്നത്. ഇതിനോടകം മാത്തൂർ വയലിനും ചെറിയ പുഴയ്ക്കും ഇടയിലുള്ള ഇഷ്ടിക കളത്തിലെ വെള്ളക്കെട്ടിൽ പല തവണയായി ഒട്ടേറെ പേരാണ് മീൻ പിടിക്കാൻ എത്തിയത്.

English Summary:

Summer fishing in Panamaram is booming as water levels drop, revealing plentiful fish. Traditional fishing methods are employed across ponds and streams, resulting in a significant local harvest.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com