വാഴത്തോട്ടത്തിൽ കഞ്ചാവു വളർത്തിയ ആൾ പിടിയിൽ

Mail This Article
×
ബത്തേരി∙ വാഴത്തോട്ടത്തിൽ കഞ്ചാവു ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. വാകേരി കല്ലൂർകുന്ന് ഇടക്കുളത്തിൽ റോയി (48) ആണ് അറസ്റ്റിലായത്. എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തോട്ടത്തിൽ കഞ്ചാവു ചെടി കണ്ടെത്തിയത്.
140 സെന്റീമീറ്റർ ഉയരമുള്ളതായിരുന്നു ചെടി. സ്വകാര്യ വ‌്യക്തിയിൽ നിന്ന് സ്ഥലം പാട്ടത്തിനെടുത്ത് വാഴക്കൃഷി നടത്തി വരികയായിരുന്നു റോയി. മൂന്നാനക്കുഴി യൂക്കാലിക്കവല കല്ലൂർകുന്ന് റോഡിൽ ഞാറ്റാടിപ്പാലത്തായിരുന്നു കൃഷിയിടം. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
English Summary:
Bathery cannabis bust leads to arrest of youth cultivating cannabis in his banana plantation. The Excise Department acted on a complaint, resulting in the discovery and seizure of the illegal plant.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.